1992ന്​ ശേഷമുള്ള ഉയർന്ന ജി.ഡി.പി വളർച്ചാ നിരക്ക്​; കോവിഡിനെ തോൽപ്പിച്ച്​ ചൈന

ബീജിങ്​: ആഗോള സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴും വൻ മുന്നേറ്റമുണ്ടാക്കി ചൈന. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 18.3 ശതമാനമാണ്​ ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​. കോവിഡിൽ നിന്ന്​ ചൈന കരകയറുന്നുവെന്നതിന്‍റെ വ്യക്​തമായ സൂചനയായാണ്​ സാമ്പത്തിക വിദഗ്​ധർ ഇതിനെ കണക്കാക്കുന്നത്​.

അതേസമയം, റോയി​േട്ടഴ്​സിന്‍റെ സാമ്പത്തിക വിദഗ്​ധർ ഒന്നാം പാദത്തിൽ ചൈനയിൽ 19 ശതമാനം വളർച്ചയുണ്ടാകുമെന്നാണ്​ പ്രവചിച്ചത്​. അത്രത്തോളം വളർച്ച കൈവരിക്കാൻ ചൈനക്ക്​ കഴിഞ്ഞിട്ടില്ല. എന്നാൽ, 1992ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന ജി.ഡി.പി വളർച്ചാ നിരക്കാണ്​ ചൈനയിൽ രേഖപ്പെടുത്തിയത്​.

കോവിഡ്​ ആദ്യം റിപ്പോർട്ട്​ ചെയ്​ത ചൈന സാവധാനത്തിൽ രോഗബാധയിൽ നിന്ന്​ കരകയറുകയാണ്​. വ്യവസായ മേഖലയിലെ പുരോഗതിയും കയറ്റുമതിയിലെ നേട്ടവുമാണ്​ ചൈനക്ക്​ കരുത്തായത്​. 

Tags:    
News Summary - China GDP Grows Record 18.3% In First Quarter In Coronavirus Rebound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.