കോവിഡ്​ രണ്ടാം തരംഗം: രാജ്യവ്യാപക ലോക്​ഡൗണില്ലാതെ തന്നെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച കുറയുമെന്ന്​ പ്രവചനം

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ രൂക്ഷമാകുന്നതിനിടെ ജി.ഡി.പി വളർച്ച സംബന്ധിച്ച മുൻ പ്രവചനത്തിൽ മാറ്റം വരുത്തി റേറ്റിങ്​ ഏജൻസിയായ കെയർ. 2022 സാമ്പത്തികവർഷത്തിൽ 10.2 ശതമാനം നിരക്കിൽ രാജ്യത്ത്​ ജി.ഡി.പി വളർച്ചയുണ്ടാകുമെന്നാണ്​ ഏജൻസി പ്രവചിക്കുന്നത്​.

നേരത്തെ 10.7 മുതൽ 10.9 ശതമാനം വളരെ വളർച്ചയുണ്ടാകുമെന്നായിരുന്നു പ്രവചനം. കോവിഡ്​ അതിവേഗം വ്യാപിക്കുന്ന പശ്​ചാത്തലത്തിൽ 30 ദിവസത്തിനുള്ളിൽ പ്രവചനത്തിൽ മാറ്റം വരുത്തുകയാണെന്ന്​ കെയർ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ 11 ശതമാനത്തിലധികമാവും ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെന്നായിരുന്നു ഏജൻസിയുടെ പ്രവചനം.

കോവിഡിനെ തുടർന്ന്​ മഹാരാഷ്​ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്​ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ്​ ഏജൻസിയുടെ വിലയിരുത്തൽ. ഇത്​ വ്യവസായിക പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്​. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാനുള്ള സാധ്യതയും ഏജൻസി തള്ളിക്കളയുന്നില്ല. ഇത്​ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്​. 

Tags:    
News Summary - Care Ratings revises India's GDP growth forecast to 10.2 pc for FY22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.