​സേവനനിരക്കുകൾ വർധിപ്പിച്ച് കാനറ ബാങ്ക്

ന്യൂഡൽഹി: ഡെബിറ്റ് കാർഡ് സർവീസ് ചാർജ് വർധിപ്പിച്ച് കാനറ ബാങ്ക്. ഫെബ്രുവരി 13 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. പ്രതിവർഷ ഫീസ്, കാർഡ് മാറ്റൽ, എസ്.എം.എസ് അലേർട്ട് എന്നിവയുടെ ചാർജുകളാണ് വർധിപ്പിച്ചത്.

സാധാരണ ഡെബിറ്റ് കാർഡ് ചാർജ് 200 രൂപയായാണ് ഉയർത്തിയത്. പ്ലാറ്റിനം കാർഡിന്റെ ചാർജ് 500 രൂപയായും കൂട്ടി.ഡെബിറ്റ് കാർഡ് മാറ്റുന്നതിന് 50 രൂപ മുതൽ 150 രൂപ വരെയാണ് ചാർജ്. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതിരുന്നാൽ പ്രതിവർഷം 300 രൂപയും ചാർജ് നൽകണം.

സാധാരണ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുക 40,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്ലാറ്റിനം കാർഡ് ഉപയോഗിച്ച് 50,000 രൂപ മുതൽ രണ്ട് ലക്ഷം വരെയും പിൻവലിക്കാം. 

Tags:    
News Summary - Canara Bank Hiked Debit Card Service Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.