സമ്പദ്​വ്യവസ്ഥയിൽ തകർച്ച; ബജറ്റിന്​ മുമ്പ്​ മോദി സാമ്പത്തിക വിദഗ്​ധരുമായി ചർച്ച നടത്തും

ന്യൂഡൽഹി: കേന്ദ്രബജറ്റിന്​ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്​ധരുമായി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച മോദി സാമ്പത്തിക വിദഗ്​ധരെ കാണുമെന്നാണ്​ റിപ്പോർട്ട്​. കോവിഡിനെ തുടർന്ന്​ രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴാണ്​ ഇക്കുറി ബജറ്റ്​ അവതരിപ്പിക്കുന്നത്​.

നീതി ആയോഗാണ്​ ​വെർച്വലായി യോഗം സംഘടിപ്പിക്കുന്നത്​. നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാറും സി.ഇ.ഒ അമിതാഭ്​ കാന്തും യോഗത്തിൽ പ​ങ്കെടുക്കും. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ 7.5 ശതമാനത്തിന്‍റെ ഇടിവുണ്ടാവുമെന്നാണ്​ ആർ.ബി.ഐ പ്രവചനം. എന്നാൽ, ലോകബാങ്ക്​ പ്രവചിക്കുന്നത്​ ഇടിവ്​ 10.3 ശതമാനമാവുമെന്നാണ്​. 9.6 ശതമാനം തകർച്ചയുണ്ടാവുമെന്ന്​ ഐ.എം.എഫ്​ വ്യക്​തമാക്കുന്നു.

അതേസമയം, പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കരകയറുകയാണ്​. സെപ്​തംബറിൽ 7.5 ശതമാനത്തിന്‍റെ ഇടിവാണ്​ ജി.ഡി.പിയിൽ ഉണ്ടായത്​.

Tags:    
News Summary - Budget 2021: PM Modi to interact with leading economists on January 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.