ബി.എസ്.എൻ.എല്ലും 4ജിയിലേക്ക്; ടവർ സ്ഥാപിക്കാൻ ടി.സി.എസിന് 26,000 കോടിയുടെ കരാർ

ന്യൂഡൽഹി: 4ജി നെറ്റ്‍വർക്ക് രാജ്യവ്യാപകമാക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. ഇതിനായി ടി.സി.എസുമായി കമ്പനി കരാർ ഒപ്പിട്ടു. ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനുമായി ടവർ സ്ഥാപിക്കാൻ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

ഇതിന് പുറമേ സർക്കാറിനായി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്.എഫ്.സി.എൽ, എൽ&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ, ഒടുവിൽ നറുക്ക് ടി.സി.എസിന് വീഴുകയായിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള കമ്പനിക്ക് 4ജി ടവർ സ്ഥാപിക്കാനുള്ള കരാർ ലഭിക്കുന്നത്. സാംസങ്, നോക്കിയ, വാവേയ്, എറിക്സൺ പോലുള്ള കമ്പനികൾ സാധാരാണയായി ഇത്തരം കരാറുകൾ സ്വന്തമാക്കാറ്.

Tags:    
News Summary - BSNL's Rs 26,821 crore deal with TCS to roll out 4G network gets govt nod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.