ന്യൂഡൽഹി: പാക്കറ്റിൽ ഒരു ബിസ്കറ്റിന്റെ കുറവുണ്ടായതിനെ തുടർന്ന് ഐ.ടി.സിക്ക് ഒരു ലക്ഷം രൂപ പിഴ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. സൺ ഫീസ്റ്റ് മാരി ലൈറ്റിന്റെ പാക്കറ്റിലാണ് ബിസ്കറ്റിന്റെ എണ്ണം കുറഞ്ഞത്.
ദില്ലിബാബു എന്നയാളാണ് ഇക്കാര്യത്തിൽ ചെന്നൈ കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്. കടയിൽ നിന്ന് രണ്ട് ഡസൻ പാക്കറ്റ് ബിസ്കറ്റാണ് ഇയാൾ വാങ്ങിയത്. എന്നാൽ, പാക്കറ്റുകളിലൊന്നിൽ ഒരു ബിസ്കറ്റിന്റെ കുറവുണ്ടായിരുന്നു. 16 ബിസ്കറ്റ് വേണ്ട സ്ഥാനത്ത് 15 എണ്ണമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തിൽ ഐ.ടി.സിയോടും ബിസ്കറ്റ് വിറ്റ കടക്കാരനോടും ഇയാൾ വിശദീകരണം തേടിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്. ഐ.ടി.സി 50 ലക്ഷം പാക്കറ്റ് ബിസ്കറ്റാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. ഒരെണ്ണത്തിൽ 75 പൈസ കണക്കാക്കിയാലും ബിസ്ക്റ്റിന്റെ എണ്ണം കുറക്കുന്ന വകയിൽ 29 ലക്ഷം രൂപ ഐ.ടി.സി ലഭിക്കുമെന്നായിരുന്നു പരാതിക്കാരന്റെ വാദം.
അതേസമയം, ബിസ്കറ്റിന്റെ ഭാരത്തിലാണ് എണ്ണത്തിലല്ല കാര്യമെന്ന വാദമാണ് കമ്പനി ഉയർത്തിയത്. 76 ഭാരമാണ് ഒരു ബിസ്കറ്റ് പാക്കറ്റിനുണ്ടാവുക. ഐ.ടി.സിയുടെ 15 ബിസ്കറ്റുകൾ മാത്രമുണ്ടായിരുന്ന പാക്കിന് 74 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. ഇത് കേസിൽ നിർണായകമാവുകയായിരുന്നു. കേസിന്റെ വാദത്തിനൊടുവിൽ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആ ബാച്ചിലുള്ള ബിസ്കറ്റിന്റെ വിൽപന നിർത്താനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.