ഏഴ് പ്രധാന പദ്ധതികൾക്ക് ബജറ്റ് വിഹിതം കൂട്ടി; കൂടുതൽ പി.എം കിസാനും ജൽ ജീവൻ മിഷനും

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ ഏഴ് സുപ്രധാന പദ്ധതികൾക്ക് 2022-23 ബജറ്റിൽ അനുവദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്ത്. പി.എം കിസാനും ജൽ ജീവൻ മിഷനും ഏറ്റവും കുടുതൽ തുക അനുവദിച്ചിട്ടുള്ളത്.

പ്രധാൻ മന്ത്രി കിസാൻ പദ്ധതിക്ക് (പി.എം കിസാൻ) ഇത്തവണ 68,000 കോടി രൂപയും അനുവദിച്ചു. ഇത് കഴിഞ്ഞ തവണ 67,500 കോടിയായിരുന്നു. ജല ജീവൻ മിഷന് ബജറ്റിൽ കൂടുതൽ പണം വകയിരുത്തിയിട്ടുണ്ട്. 60,000 കോടി രൂപ. ഇത് 2021-22ൽ 45,011 കോടിയാണ്.

നാഷണൽ ഹെൽത്ത് മിഷന് 2022-23 സാമ്പത്തിക വർഷത്തിൽ 37,800 കോടി രൂപയാണ് വകയിരുത്തിയത്. 2021-22ൽ ഇത് 34,947 കോടിയായിരുന്നു.

നാഷണൽ എഡ്യുക്കേഷൻ മിഷന് ഇത്തവണ 39,553 കോടിയും പ്രധാനമന്ത്രി ഗ്രാം സഡക് യോജനക്ക് 19,000 കോടിയും അനുവദിച്ചിട്ടുണ്ട്. 2021-22ൽ ഇത് യഥാക്രമം 30,796 കോടിയും 14,000 കോടിയുമാണ്.

ആത്മനിർഭർ ഭാരത് റോജ്ഗർ യോജനക്ക് 6,400 കോടിയും പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷ യോജനക്ക് 10,000 കോടിയും നൽകി. ഇത് 2021-22ൽ യഥാക്രമം 5,000 കോടിയും 7,400 കോടിയും രൂപ ആയിരുന്നുവെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Allocation to major schemes in union budget 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.