ആകാശ എയർ പൂട്ടുമോ ? വാർത്തകളോട് പ്രതികരിച്ച് സി.ഇ.ഒ

ന്യൂഡൽഹി: ബജറ്റ് എയർലൈനായ ആകാശ പൂട്ടുമെന്ന വാർത്തകളോട് പ്രതികരിച്ച് സി.ഇ.ഒ വിനയ് ദൂബെ. കമ്പനിയിലെ ജീവനക്കാർക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചത്. എയർലൈൻ കമ്പനി പൂട്ടാൻ ഇപ്പോൾ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൈലറ്റുമാരുടെ രാജിയെ തുടർന്ന് ആകാശ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മാധ്യമങ്ങളുടെ വാർത്തകൾ ശ്രദ്ധിക്കരുതെന്നും എയർലൈൻ പൂട്ടാൻ യാതൊരു പദ്ധതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റുമാരുടെ രാജി അവസാനനിമിഷമുള്ള ചില വിമാനം റദ്ദാക്കലുകൾക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ചെറിയൊരു വിഭാഗം പൈലറ്റുമാർ കരാർ പ്രകാരമുള്ള നോട്ടീസ് നൽകാതെ രാജിവെച്ചത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇതുമൂലം ജൂലൈ സെപ്റ്റംബർ മാസങ്ങളിലായി അവസാന നിമിഷത്തിൽ വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസ് നൽകാതെ ജോലിയിൽ നിന്നും പിരിഞ്ഞ് പോയവർക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ദീർഘകാലം ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ സാമ്പത്തിക പദ്ധതികൾ. എയർലൈനിന്റെ സാമ്പത്തികാവസ്ഥയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Akasa Air 'here for the long run': CEO dismisses shutdown rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.