അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ​ബാങ്കുകൾ രംഗത്ത്; ബോണ്ടുടമകളുടെ യോഗം വിളിക്കും

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്നടിഞ്ഞ അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ബാങ്കുകൾ രംഗത്തിറങ്ങുന്നു. ബാങ്കുകളുടെ നേതൃത്വത്തിൽ അദാനി കമ്പനികളുടെ ബോണ്ടുകളിൽ നിക്ഷേച്ചവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ 21 തീയതികളിലാണ് യോഗം നടക്കുക.

അദാനി ഗ്രൂപ്പിലെ നിക്ഷേപകരുടെ യോഗം വ്യാഴാഴ്ച നടക്കും. കമ്പനിയുടെ സി.എഫ്.ഒ ജുഗ്ഷിന്ദർ സിങ്ങും കോർപ്പറേറ്റ് ഫിനാൻസ് തലവൻ അനുപം മിശ്രയും യോഗത്തിൽ പ​ങ്കെടുക്കും. അദാനി എനർജിയുടെ യോഗത്തിൽ സി.എഫ്.ഒ വാങ്ഗായലും അടുത്തയാഴ്ച നടക്കുന്ന ട്രാൻസ്മിഷന്റേയും ഇലക്ട്രിക്കൽസിന്റേയും യോഗത്തിൽ സി.എഫ്.ഒ മാരായ രോഹിത് സോണി, കുഞ്ജൽ മേത്ത എന്നിവരും പ​ങ്കെടുക്കും.

ബി.എൻ.ബി പാരിബാസ്, ഡി.ബി.എസ് ബാങ്ക്, ഡച്ച് ബാങ്ക്, ഐ.എൻ.എഫ്. എം.യു.എഫ്.ജി, എസ്.എം.ബി.സി നിക്കോ, സ്റ്റാൻഡേർഡ് ചാർറ്റേഡ് ബാങ്ക്, ബാർക്ലേയ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുന്നത്. നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികളുടെ വില വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. ഓഹരി വിപണിയിൽ അദാനി കമ്പനികൾക്ക് 120 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.

Tags:    
News Summary - Adani Group hires banks to hold fixed-income investor calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.