വരുമാനത്തിന്റെ വലിയൊരു ഭാഗം അമേരിക്കയിൽ നിന്നായ ഇന്ത്യൻ കമ്പനികളുടെ ഓഹരി കൈവശം വെച്ചിരിക്കുന്നവർ ശ്രദ്ധിക്കണം. നിലവിലെ ഉൽപാദന ചെലവിനൊപ്പം 26 ശതമാനം തീരുവ കൂടി നൽകേണ്ടി വരുന്നതോടെ ഇത്തരം കമ്പനികളുടെ ലാഭത്തിൽ ഗണ്യമായ കുറവുണ്ടാകും.
പല കമ്പനികളും ചെറിയ ലാഭമെടുത്ത് ഉൽപന്നങ്ങൾ വിൽക്കുന്നവയാണ്. വില കൂട്ടുകയല്ലാതെ കമ്പനികളുടെ മുന്നിൽ മറ്റു വഴിയുണ്ടാവില്ല. കൂട്ടിയ വില ലാഭമായി കമ്പനിയിൽ എത്തുകയില്ല. കച്ചവടം കുറയാനും സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ട് വൻകിട നിക്ഷേപകർ ഉൾപ്പെടെ ഇത്തര ഓഹരികൾ വിറ്റൊഴിയും. വില കൂപ്പുകുത്താനും സാധ്യതയുണ്ട്. ഒരു വർഷത്തേക്കെങ്കിലും ഇത്തരം കമ്പനികളിൽനിന്ന് മാറിനിൽക്കുകയാകും ബുദ്ധി.
തീരുവ പ്രഖ്യാപനം തൽക്കാലം യു.എസിൽ പണപ്പെരുപ്പത്തിന് കാരണമാകും. യു.എസ് പൗരന്മാരുടെ വാങ്ങൽ ശേഷിയെ ബാധിക്കും. അതും വെല്ലുവിളിയാണ്. വ്യാപാരയുദ്ധം പടരുന്ന ഘട്ടത്തിൽ ആശുപത്രി, ടെലികോം, എഫ്.എം.സി.ജി തുടങ്ങി കയറ്റുമതിയെ കാര്യമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ആശ്രയിച്ച് കഴിയുന്ന കമ്പനികളുടെ ഓഹരിയിൽ നിക്ഷേപിക്കുകയാകും ഉചിതം.
കമ്പനിയും യു.എസ് വരുമാനവും (ശതമാനത്തിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.