ജിയോയെ വെല്ലാൻ വൻ മൂലധനസമാഹരണത്തിനൊരുങ്ങി വോഡഫോൺ

മുംബൈ: റിലയൻസ്​ ജിയോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനൊരുങ്ങി വോഡാഫോൺ. 25,000 കോടി രൂപ കൂടി സമാഹാരിച്ച്​ പ്ര വർത്തനം വിപുലീകരിക്കാനാണ്​ ​െഎഡിയ-വോഡാഫോൺ സംയുക്​ത കമ്പനിയുടെ തീരുമാനം. നിലവിലെ പ്രൊമോട്ടർ ​ഒാഹരി ഉടമകളിൽ നിന്ന്​ റൈറ്റ്​ ഇഷ്യുവിലുടെ അധിക തുക സമാഹരിച്ചാവും കമ്പനി പ്രവർത്തനം വിപുലപ്പെടുത്തുക. ഒാഹരി വിപണിയെ കമ്പനി ഇക്കാര്യം അറിയിച്ചിട്ടുണ്ട്​.

മൂലധനസമാഹരണത്തിനായി ഒരു കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഇൗ കമ്മിറ്റിയാവും എടുക്കുക. വിപണിയിലെ കൂടുതൽ മേഖലകളിലേക്ക്​ ജിയോ ആധിപത്യം വർധിപ്പിക്കുന്നതിനിടെയാണ്​ മൂലധനസമാഹരണവുമായി വോഡഫോൺ-​െഎഡിയ സംയുക്​ത സംരംഭം രംഗത്തെത്തുന്നത്​.

നിലവിൽ വോഡഫോൺ-​െഎഡിയ സംയുക്​ത കമ്പനിയിൽ വോഡഫോണിന്​ 45.1 ശതമാനം ഒാഹരികളും ആദിത്യാബിർള ഗ്രൂപ്പിന്​ 26 ശതമാനം ഒാഹരിയും ​െഎഡിയയുടെ ഒാഹരി ഉടമകൾക്ക്​ 28.9 ശതമാനവുമാണ്​ ഉടമസ്ഥാവകാശം.

Tags:    
News Summary - Vodafone Idea to raise Rs 25,000 crore via rights issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.