ഇന്ത്യയിലേക്ക്​ നാടുകടത്തൽ; ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിച്ച്​ മല്യ

ന്യൂഡല്‍ഹി: കോടികളുടെ ബാങ്കുവായ്​പ തിരിച്ചടക്കാതെ രാജ്യംവിട്ട്​ ലണ്ടനിൽ കഴിയുന്ന മദ്യരാജാവ് വിജയ്​ മല്യ ബ്രിട്ടനിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. കിങ്​ ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന്  ആവശ്യപ്പെട്ടുള്ള അപ്പീല്‍ നല്‍കുന്നതിനുളള അനുവാദത്തിനാണ്​ സുപ്രീം കോടതിയില്‍ മല്യ അപേക്ഷ നല്‍കിയത്.

ഇന്ത്യയിലേക്ക്​ കൈമാറുന്നതിനെതിരെ വിജയ്​ മല്യ നൽകിയ ഹരജി യു.കെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ്​ വിവാദ വ്യവസായി സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത 14 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

മല്യയുടെ കിങ്ഫിഷർ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാൻ‌ തയാറാകാതെ വിജയ് മല്യ രാജ്യം വിട്ടു. 2016 ഏപ്രിലിൽ സ്കോട്‍ലൻഡ് യാർഡ് മല്യയ്ക്കെതിരെ വാറൻറ്​ പുറത്തിറക്കിയിരുന്നു. പിന്നീട്​ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

Tags:    
News Summary - Vijay Mallya Seeks To Approach UK Supreme Court On Extradition Case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.