രണ്ട്​ ലക്ഷം രൂപ വരെ നിക്ഷേപമുള്ള അക്കൗണ്ടുകൾ ​ആദായ നികുതി വകുപ്പ്​ പരിശോധിക്കും

മുംബൈ: രണ്ട്​ ലക്ഷം രൂപ വരെ നിക്ഷേപമുള്ള ബാങ്ക്​ അക്കൗണ്ടുകൾ വിശദമായ പരിശോധനക്ക്​ വിധേയമാക്കാൻ ആർ.ബി.​െഎ തീരുമാനം. ഇത്തരത്തലുള്ള അക്കൗണ്ടുകളിലെ ഇടപാടുകൾ ആർ.ബി.​െഎ സൂക്ഷ്​മമായി നിരീക്ഷിക്കുമെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ  ആദായ നികുതി വകുപ്പിന്​ നൽകാൻ വിവിധ ബാങ്കുകളോട്​ നൽകാൻ ആർ.ബി.​െഎ നിർദ്ദേശിച്ചു. നവംബർ 8ന്​ നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത്​ വന്നതിനു ശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്കിങ്​ സംവിധാനം ഉപയോഗിക്കുന്നുവെന്ന്​ പരാതികൾ ഉയരുന്നതിനിടെയാണ്​​ റിസർവ്​ ബാങ്കി​െൻറ പുതിയ നീക്കം.

പ്രധാനമായും ചെറു നഗരങ്ങളിലെ ബാങ്ക്​ അക്കൗണ്ടുകളിൽ  നോട്ട്​ പിൻവലിക്കൽ തീരുമാനം പുറത്ത്​ വന്നതിന്​ ശേഷം വൻതോതിൽ നിക്ഷേപം വന്നിരുന്നു. ഇതും റിസർവ്​ ബാങ്കിനെ ഇത്തരമൊരു നടപടിക്ക്​ ​ പ്രേരിപ്പിച്ചു എന്നാണ്​ അറിയുന്നത്​. ബിനാമി പേരുകളിലും വ്യാജ അക്കൗണ്ടുകളിലൂടെയും വൻതോതിൽ കള്ളപണം ഇത്തരം അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ്​ കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്​. 2.5 ലക്ഷം രൂപക്ക്​ മുകളിലുള്ള നിക്ഷേപങ്ങൾക്കാണ്​ രാജ്യത്ത്​ നികുതി നൽകേണ്ടിയിരുന്നത്​. എന്നാൽ പ്രത്യേക സാഹചര്യത്തിൽ രണ്ട്​ ലക്ഷം വരെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാൻ റിസർവ്​ ബാങ്ക്​ നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ ആഴ്​ച ആക്​സിസ്​ ബാങ്കി​െൻറ 44 അക്കൗണ്ടുകളിലായി ഏകദേശം 100 കോടിയുടെ കള്ളപണം പിടിച്ചിരുന്നു. ബാങ്കി​െൻറ നോയിഡ ബ്രാഞ്ചിൽ മാത്രം 60 കോടിയുടെ കള്ളപണം പിടിച്ചിരുന്നു. നിരവധി ജീവനക്കാരും ഇൗ പ്രശ്​നവുമായി ബന്ധപ്പെട്ട്​ ബാങ്ക്​  സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Under I-T lens! Even a Rs 2 lakh deposit can land you in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.