മുംബൈ: ഇന്ത്യയിലെ എറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നായിരുന്നു െഎ.ടി. എഞ്ചിനയറിങ് പോലുള്ള പഠനമേഖലകെള കൂടുതൽ പ്രിയങ്കരമാക്കിയത് െഎ.ടി മേഖലയിലെ ഉണർവായിരുന്നു. എന്നാൽ ട്രംപിെൻറ വിജയത്തോടെ ഇന്ത്യൻ െഎ.ടി മേഖലക്ക് അത് തിരിച്ചടയാവുമെന്നാാണ് സൂചന.
അമേരിക്കക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയമാവും പിന്തുടരുകയെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി മറ്റു രാജ്യങ്ങളിൽ നിന്ന് തൊഴിലുകൾ അമേരിക്കയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം അദ്ദേഹം നടത്തുെമന്നുറപ്പാണ്. അമേരിക്കയിലെ കമ്പനികളുടെ നികുതി 35 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കാനും സാധ്യതയുണ്ട്. ഇതെല്ലാം ലക്ഷ്യം വെയ്ക്കുന്നത് അമേരിക്കയിലേക്ക് തൊഴിലുകൾ തിരിച്ചെത്തിക്കുക എന്നതു തന്നെയാണ്. ഇത് യാഥാർത്ഥ്യമായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ െഎ.ടി മേഖലയെയാവും. വിസ, ഇമിഗ്രഷൻ നിയമങ്ങളിൽ കർശനമാക്കുന്നതും മേഖലക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.