രൂപയുടെ തകർച്ചയിൽ ആരും ഉറക്കം കളയേണ്ടെന്ന് മോദി സർക്കാറിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡൽഹി: രൂപയുടെ തകർച്ചയിൽ ആരൂം ഉറക്കം കളയേണ്ടെന്ന് കേന്ദ്രസർക്കാറിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപയുടെ തകർച്ചയിൽ ആരും ആശങ്കപ്പെ​ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രൂപയുടെ പേരിൽ ആരും ഉറക്കം കളയേണ്ട ആവശ്യമില്ല. രൂപയുടെ തകർച്ച ഇന്ത്യയിലെ പണപ്പെരുപ്പ​ത്തയോ വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയേയോ ബാധിക്കില്ല. 2026ൽ രൂപ പ്രകടനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡോളറിനെതിരെ ആദ്യമായി 90 കടന്നു; രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി മൂല്യം 90 കടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 90.13 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 89.9475 എന്ന റെക്കോഡാണ് പിന്നിലായത്.

ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് കറൻസിയുടെ മൂല്യം തകർന്നതിൽ പ്രധാന കാരണങ്ങളായത്. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപക്ക് സമ്മര്‍ദമായി. ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ്. തിങ്കളാഴ്ച 89.53 രൂപയായിരുന്നു മൂല്യം.

യു.എസുമായുള്ള വ്യാപാര കരാറിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടാകാത്തത് രൂപയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പിൻവലിയലും രൂപയുടെ മൂല്യത്തകർച്ചക്ക് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച, ആർ‌.ബി.‌ഐ നയപ്രഖ്യാപനം വരുന്നതോടെ രൂപയുടെ തകർച്ച തടയാൻ കേന്ദ്ര ബാങ്ക് ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തത വരും. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാകുമ്പോൾ മൂല്യത്തകർച്ച അവസാനിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

Tags:    
News Summary - CEA Anantha Nageswaran predicts currency to improve against dollar in 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.