വ്യാപാരക്രമക്കേട്​: ഗുജറാത്ത്​ മുഖ്യമന്ത്രിക്കെതിരെ തല്‍ക്കാലം നടപടിയില്ല 

അഹമദാബാദ്: വ്യാപാര ക്രമക്കേട്​ സംബന്ധിച്ച സെബിയുടെ അന്വേഷണത്തിൽ കുടുങ്ങിയ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രുപാനിക്കെതിരായ നടപടി റദ്ദാക്കി. വിഷയത്തിൽ സെബി വീണ്ടും വാദം കേള്‍ക്കണമെന്ന് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (സാറ്റ്) നിർദേശം നല്‍കി. ക്രമക്കേട് കണ്ടെത്തിയ 22 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ തല്‍ക്കാലം നടപടിയുണ്ടാവില്ല.

സെബിയുടെ നടപടിക്കെതിരെ നല്‍കിയ അപ്പീലിലാണ് സാറ്റിന്‍റെ വിധി. കേസില്‍ ഉള്‍പ്പെട്ട 22 പേരിലൊരാളായ ആകാശ് ഹരീഷ്ഭായ് ദേശായ് ആണ് സാറ്റിന് മുന്‍പാകെ അപ്പീൽ നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം തീരുമാനമെടുക്കാനും സെബിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കക്ഷികള്‍ മൂന്നാഴ്ചക്കുള്ളില്‍ മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

രുപാനി അംഗമായ ഹിന്ദു അൺഡിവൈഡഡ്​ ഫാമിലി ക്ര​മക്കേട്​ നടത്തിയെന്ന​ സെബിയുടെ കണ്ടെത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രുപ​ാനിയുടെ കുടംബത്തോട്​ 15 ലക്ഷം രൂപ പിഴയടക്കാനും നിർദേശിച്ചിരുന്നു. ഒാഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള സ്ഥാപനമായ സാരംഗ്​ കെമിക്കലുമായി ബന്ധപ്പെട്ട് നടത്തിയ​ വ്യാപാരത്തിൽ രൂപാനി ക്രമക്കേട്​  നടത്തിയെന്നാണ്​ സെബി കണ്ടെത്തിയത്. 

ഗുജറാത്തിൽ തെരഞ്ഞെുടപ്പ്​ നടക്കാനിരിക്കെ മുഖ്യമന്ത്രിക്കെതിരായ ആരോപണം രാഷ്​ട്രീയ വിഷയമായി ഉയർന്നുവരാനിരിക്കെയാണ് സാറ്റിന്‍റെ നിർദേശം വന്നത്. 

Tags:    
News Summary - SAT sets aside Sebi order on Vijay Rupani-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.