ന്യൂഡൽഹി: നഷ്ടത്തിെൻറ പേരിൽ എയർ ഇന്ത്യയെ വിറ്റൊഴിക്കാൻ കഴിയാതെ വന്നപ്പോൾ അനു ബന്ധ കമ്പനികളിൽ കണ്ണുവെച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ സബ്സിഡിയറി കമ്പനികളായ എയർലൈൻ അലീഡ് സർവിസസ് ഇന്ത്യ (എ.എ.എസ്.എൽ), ഹോട്ടൽ കോർപറേഷൻ ഒാഫ് ഇന്ത്യ (എച്ച്.സി.െഎ) എന്നിവ വിൽക്കാനാണ് പദ്ധതിയിടുന്നത്. ഇതിനു പുറമെ, തലസ്ഥാനനഗരിയിലുള്ള എയർ ഇന്ത്യയുടെ ആസ്ഥാന മന്ദിരവും മറ്റു നഗരങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും വിൽക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഇവയുടെ കണക്കെടുപ്പു നടക്കുകയാണെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇതോടെ, എയർ ഇന്ത്യയുടെ വിറ്റൊഴിക്കാൻ ആലോചിക്കുന്ന അനുബന്ധ കമ്പനികളുടെ എണ്ണം നാലായി. എ.എ.എസ്.എൽ, എച്ച്.സി.െഎ എന്നിവക്കു പുറമെ എയർ ഇന്ത്യ എയർട്രാൻസ്പോർട്ട് സർവിസ് ലിമിറ്റഡ്, എയർ ഇന്ത്യ എൻജിനീയറിങ് സർവിസ് ലിമിറ്റഡ് എന്നിവയും വിൽപന നടത്താൻ നേരേത്ത തീരുമാനിച്ചിരുന്നു. അലിയൻസ് എയർ എന്ന പേരിൽ പ്രാദേശിക സർവിസുകൾ ഒാപറേറ്റ് ചെയ്യുന്ന കമ്പനിയാണ് എ.എ.എസ്.എൽ.
നേരേത്ത തീരുമാനിച്ചിരുന്ന, എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരി വിൽക്കുക, മാനേജ്മെൻറ് സ്വകാര്യ ഏജൻസികൾക്കു നൽകുക എന്ന പദ്ധതിക്കു പകരമായാണ് ആസ്തികളും അനുബന്ധ കമ്പനികളും വിറ്റഴിക്കാനുള്ള പുതിയ ആലോചന. നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ദേശീയ വിമാനക്കമ്പനിക്ക് 2017ലെ കണക്കുപ്രകാരം 48,000 കോടി രൂപയാണ് നഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.