മുദ്ര വായ്​പയുടെ പരിധി ഉയർത്തണം; പ്രതിസന്ധി മറികടക്കാൻ നിർദേശവുമായി ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്ത്​ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനായി നൽകുന്ന മുദ്ര വായ്​പയുടെ പരിധി ഉയർത്തണമെന്ന്​ റി സർവ്​ ബാങ്ക്​ കമ്മിറ്റി. 10 ലക്ഷത്തിൽ നിന്ന്​ 20 ലക്ഷമായി പരിധി ഉയർത്തണമെന്നാണ്​ റിസർവ്​ ബാങ്ക്​ കമ്മിറ്റിയുടെ ന ിർദേശം. PSBloansin59minutes.com എന്ന വെബ്​സൈറ്റ്​ വഴി 5 കോടി രൂപ വരെ ഓൺലൈനിലൂടെ വായ്​പ അനുവദിക്കണമെന്നും നിർദേശമുണ്ട്​. മുൻ സെബി ചെയർമാൻ യു.കെ സിൻഹയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്​ കേന്ദ്രസർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിച്ചത്​.

അതേസമയം, വായ്​പ പരിധി ഉയർത്തു​േമ്പാൾ ബാങ്കുകളുടെ കിട്ടാകടം വർധിക്കാതിരിക്കാനുള്ള ശ്രദ്ധ്രയുണ്ടാവണമെന്നും റിസർവ്​ ബാങ്ക്​ കമ്മിറ്റി നിർദേശിക്കുന്നുണ്ട്​. ജൂലൈ അഞ്ചിന്​ നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാറിൻെറ ആദ്യ ബജറ്റിൽ മ​ു​ദ്ര വായ്​പയുടെ പരിധി ഉയർത്തുമെന്ന്​ നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആർ.ബി.ഐയും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ സമർപ്പിച്ചിരിക്കുന്നത്​.

നിലവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ നേരിടുന്ന പ്രധാന പ്രതിസന്ധി തൊഴിലില്ലായ്​മയാണ്​. കൂടുതൽ തൊഴിലുകൾ സൃഷ്​ടിക്കാനുള്ള നീക്കങ്ങൾക്കാണ്​ കേന്ദ്രസർക്കാർ പ്രാമുഖ്യം നൽകുന്നത്​. ഇതിൻെറ ഭാഗമായാണ്​ ചെറുകിട സംരംഭങ്ങൾക്ക്​ നൽകുന്ന വായ്​പയായ മു​ദ്രയുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാർ നീക്കം​.

Tags:    
News Summary - RBI Panel On MSMEs Suggests Larger Mudra Loans-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.