കർണാടക തെരഞ്ഞെടുപ്പ്​ കഴിഞ്ഞു; ഇന്ധനവില കൂട്ടി

കൊച്ചി: കർണാടക തെരഞ്ഞെടുപ്പി​​െൻറ വോ​െട്ടടുപ്പ്​ പൂർത്തിയായതിന്​ പിന്നാലെ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു. പ്രത്യേകിച്ച്​ അറിയിപ്പൊന്നും നൽകാതെ പ്രതിദിന വർധനവി​​െൻറ ഭാഗമായാണ്​ ഇന്ധനവില കൂട്ടിയത്​. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്​ 17 പൈസ കൂടി 77.52 രൂപയായി. ഡീസൽ ലിറ്ററിന്​ 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളക്ക്​ ശേഷമാണ്​ വില കൂട്ടുന്നത്​.

പ്രതിദിനം  ഇന്ധനവില കൂട്ടുന്ന സംവിധാനം നിലവിൽ വന്നതോടെ കുറച്ച്​ ദിവസമായി എണ്ണവിലയിൽ ക്രമാതീതമായ വർധനയാണ്​ രേഖപ്പെടുത്തിയത്​. ഇതേ തുടർന്ന്​ കേ​ന്ദ്രസർക്കാറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ്​ കർണാടക തെരഞ്ഞെടുപ്പ്​ വന്നത്​. തെരഞ്ഞെടുപ്പിൽ ഇന്ധനവിലയുടെ പേരിലുള്ള ജനരോക്ഷം ഒഴിവാക്കാനായി ഇനി വില വർധിപ്പിക്കരുതെന്ന്​ എണ്ണ കമ്പനികൾക്ക്​ കേന്ദ്രസർക്കാർ നിർദേശം നൽകി. ഇതേ തുടർന്ന്​ കഴിഞ്ഞ 24ാം തിയതി മുതൽ കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.

അന്താരാഷ്​ട്ര വിപണിയിലും ഇന്ധനവില നിലവിൽ ഉയരുകയാണ്​. ഇതുകൊണ്ട്​ തന്നെ വരും ദിവസങ്ങളിലും ഇന്ത്യയിൽ വില വർധിക്കാനാണ്​ സാധ്യത.

Tags:    
News Summary - Petrolium price hike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.