ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഭാരത് ബന്ദിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ധന വില ഞായറാഴ്ചയും വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ധനവില കൂടിയത്. ഇതുപ്രകാരം ഡൽഹിയിൽ പെട്രോളിന് 80.38 രൂപയും ഡീസലിന് 72.51 രൂപയുമാണ് വില.
ആഗോള വിപണിയിൽ ക്രൂഡ് ഒായിൽ വില ഉയർന്നതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് എണ്ണ വില ഉയരാൻ കാരണമെന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം. അതേ സമയം, വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുേമ്പാഴും വിപണിയിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ സർക്കാർ തയാറാവുന്നില്ല.
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ നടക്കുകയാണ്. കേരളത്തിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.