രണ്ട്​ മാസത്തിന്​ ശേഷം പെട്രോൾ വില കൂടി

ന്യൂഡൽഹി: രണ്ട്​ മാസത്തിന്​ എണ്ണ കമ്പനികൾ രാജ്യത്ത്​ പെ​േട്രാൾ വില കൂട്ടി. പെട്രോൾ ലിറ്ററിന്​ 11 പൈസ വരെയാണ്​ വർധിച്ചിരിക്കുന്നത്​. ഡീസൽ വിലയിൽ മാറ്റമില്ല. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്​ 72.03 രൂപയാണ്​ വില. അഞ്ച്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ഇന്ധനവില ഉയർന്നിരിക്കുന്നത്​.

എണ്ണ ഉൽപാദനം കുറക്കാൻ നേരത്തെ ഒപെക്​ യോഗം തീരുമാനിച്ചിരുന്നു. ഉൽപാദനം കുറച്ച്​ വില ഉയർത്താനാണ്​ എണ്ണ ഉൽപാദക രാജ്യങ്ങളുടെ നീക്കം. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില ഉയരുകയാണെങ്കിൽ അത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.

Tags:    
News Summary - Petrol price hiked for first time in 2 months-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.