തീരുവ കുറച്ചിട്ടും ഇന്ധനവില കുതിക്കുന്നു

കൊ​ച്ചി: ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​നും ഡീ​സ​ലി​നും തു​ച്ഛ​മാ​യ വി​ല​ക്കു​റ​വ്​ ​പ്ര​ഖ്യാ​പി​െ​ച്ച​ങ്കി​ലും വി​ല അ​തി​വേ​ഗം പ​ഴ​യ ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക്​ നീ​ങ്ങു​കയാണ്​. എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 70 പൈസയും ഡീസലിന് 79 രൂപ 42 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84 രൂപ 58 പൈസയും ഡീസല്‍ വില 78 രൂപ 38 പൈസയുമാണ്.

ഇ​ള​വ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന്​​ മു​മ്പു​ണ്ടാ​യി​ര​ു​ന്നേ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണ്​ ഒാ​രോ ദി​വ​സ​വും വി​ല കൂ​ടു​ന്ന​ത്. ഇൗ ​സ്​​ഥി​തി തു​ട​ർ​ന്നാ​ൽ കു​റ​ക്കു​ന്ന​തി​ന്​ മു​മ്പു​ണ്ടാ​യി​രു​ന്ന നി​ര​ക്കി​ലേ​ക്ക്​ വൈ​കാ​തെ വി​ല എ​ത്തും.

ഒ​ക്​​ടോ​ബ​ർ നാ​ലി​നാ​ണ്​ പെ​ട്രോ​ളി​​​െൻറ​യും ഡീ​സ​ലി​​​െൻറ​യും എ​ക്​​സൈ​സ്​ തീ​രു​വ ഒ​ന്ന​ര രൂ​പ വീ​തം കു​റ​ക്കു​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്​. ഇ​തോ​ടൊ​പ്പം ലി​റ്റ​റി​ന്​ ഒ​രു രൂ​പ​യു​ടെ കു​റ​വ്​ വ​രു​ത്താ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന്​ അ​ഞ്ചാം തീ​യ​തി പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 2.56 രൂ​പ​യും ഡീ​സ​ലി​ന്​ 2.63 രൂ​പ​യും കു​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തോ​ടെ പ​തി​വ്​ വി​ല വ​ർ​ധ​ന​യു​ടെ തോ​ത്​ ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ പെ​​ട്രോ​ളി​ന്​ 55 പൈ​സ​യും ഡീ​സ​ലി​ന്​ 91 പൈ​സ​യു​മാ​ണ്​ വ​ർ​ധി​ച്ച​ത്.

Tags:    
News Summary - petrol price hike-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.