അന്താരാഷ്​ട്ര വിപണിയിൽ വീണ്ടും ക്രൂഡ്​ഓയിൽ വില കുറഞ്ഞു

വാഷിങ്​ടൺ: ഇന്ത്യയിൽ അതിവേഗം വില ഉയരു​േമ്പാഴും അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില ഇടിയുന്നു. ബുധനാഴ്​ച ആറ്​ ശതമാനം ഇടിവാണ്​ എണ്ണവിലയിലുണ്ടായത്​. ബ്ര​െൻറ്​ ക്രൂഡി​​െൻറ വില 2.29 ഡോളർ കുറഞ്ഞ്​ 40.29 ഡോളറായി. 5.5 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​.

വെസ്​റ്റ്​ ടെക്​സാസ്​ ഇൻറർമീഡിയേറ്റ്​ ക്രൂഡ്​ ഓയിലി​​െൻറ വിലയും 2.36 ഡോളർ ഇടിഞ്ഞ്​ 38.01 ഡോളറായി. 5.85 ശതമാനത്തി​​െൻറ കുറവാണുണ്ടായത്​. ചൊവ്വാഴ്​ചയാണ്​ മാർച്ചിന്​ ശേഷം എണ്ണവില ഏറ്റവും ഉയർന്ന നിരക്കിലേക്ക്​ എത്തിയത്​. ഇതിന്​ പിന്നാലെ വീണ്ടും വില ഇടിയുകയായിരുന്നു. പല രാജ്യങ്ങളിലും കോവിഡ്​ കേസുകൾ വർധിക്കുന്നതാണ്​ എണ്ണ വില കുറയാനുള്ള പ്രധാനകാരണം.

ലോകരാജ്യങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ​ എണ്ണവില നേരിയ രീതിയിൽ ഉയർന്നത്​. എന്നാൽ, പല രാജ്യങ്ങളിലും കോവിഡി​​െൻറ രണ്ടാം വ്യാപനമുണ്ടായതോടെ അത്​ എണ്ണവിലയേയും ബാധിക്കുകയായിരുന്നു. യു.എസി​​െൻറ എണ്ണ സംഭരണശാലകൾ വീണ്ടും നിറയാനുള്ള സാധ്യതയും വിലയെ സ്വാധീനിക്കുന്നുണ്ട്​.

അന്താരാഷ്​ട്രവിപണിയിൽ എണ്ണവില ഇടിയു​േമ്പാഴും ഇന്ത്യയിൽ വില ഉയരുകയാണ്​. തുടർച്ചയായി 18ാം ദിവസവും ഇന്ത്യയിൽ വില ഉയർന്നിരുന്നു. അതേസമയം, 2011ന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ 

News Summary - Oil drops nearly 6% on record U.S. crude inventories, pandemic resurgence fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.