ന്യൂഡല്‍ഹി: 2014-15 സാമ്പത്തിക വര്‍ഷം രാജ്യത്ത് ഒരുകോടിയിലകം വരുമാനമുള്ളത് 45000ത്തോളം പേര്‍ക്ക്. അഞ്ചുകോടിക്കും 10 കോടിക്കുമിടയില്‍ വരുമാനമുള്ളത് 3000 പേര്‍ക്കും. ആദായ നികുതി വകുപ്പ് പുറത്തുവിട്ട റിട്ടേണുകളിലെ വെളിപ്പെടുത്തലുകളിലാണ് ഈ കണക്ക്. 1000 ത്തോളം പേരാണ് 10 കോടിക്കും 50 കോടിക്കുമിടയില്‍ വരുമാനമുള്ളവര്‍. 50 കോടിക്കും 100 കോടിക്കുമിടയില്‍ 56 പേരും 100 കോടിക്കും 500 കോടിക്കുമിടയില്‍ 17 പേരുമാണ് ആദായനികുതി റിട്ടേണില്‍ വരുമാനം പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. 500 കോടിക്കു മുകളില്‍ ഏഴു പേര്‍ മാത്രമാണുള്ളത്. 3.65 കോടി ആളുകളാണ് 2014-15ല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും രണ്ടുലക്ഷം-2.50 ലക്ഷം വരുമാന പരിധിയില്‍ പെട്ടവരായിരുന്നു. 83.87 ലക്ഷം പേരാണ് ഈ വിഭാത്തിലുണ്ടായിരുന്നത്. 80.91ലക്ഷം പേരാണ് 2.5 -3.5 ലക്ഷം വിഭാത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.