ജി.എസ്​.ടിയിലെ കള്ളകളി തുടരുന്നു; നിരക്ക്​ കുറച്ചിട്ടും മക്​ഡോണാൾഡിൽ വില കുറഞ്ഞില്ല

ന്യൂഡൽഹി: ജി.എസ്​.ടി നിരക്കുകളിൽ കുറവുണ്ടായിട്ടും റെസ്​റ്റോറൻറുകളിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ വില കുറയുന്നില്ല. അന്താരാഷ്​ട്ര ഭക്ഷ്യ ശൃംഖലയായ മക്​ഡോണാൾഡ്​ നിരക്ക്​ കുറക്കാൻ തയാറായിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭക്ഷണത്തി​​​െൻറ ബില്ലുകൾ.

ജി.എസ്​.ടി കുറക്കുന്നതിന്​ മുമ്പും അതിന്​ ശേഷവും മക്​ഡോണാൾഡിലെ ഒരേ ഉൽപന്നത്തി​​​െൻറ വില ഒന്നാണെന്ന്​​ ഇൗ ബില്ലുകൾ തെളിയിക്കുന്നു. ജി.എസ്​.ടി കുറക്കുന്നതിന്​ മുമ്പ്​ 120 രൂപയാണ്​ മക്​ഡോണാൾഡിലെ ​മക്​ കഫേക്ക്​ ഇൗടാക്കിയിരുന്നത്​. ഇതി​​​െൻറ കൂടെ നികുതി ചേർത്ത്​ ആകെ 142 രൂപ ഇൗടാക്കിയിരുന്നു. എന്നാൽ ജി.എസ്​.ടി കുറച്ചതിന്​ ശേഷവും ഉൽപന്നത്തി​​​െൻറ വിലയിൽ കാര്യമായ മാറ്റമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനെതിരെ വ്യാപക പ്രചാരണമാണ്​ നടക്കുന്നത്​. എന്നാൽ, സർക്കാർ ജി.എസ്​.ടി കുറച്ചുവെങ്കിലും റസ്​റ്റോറൻറുകൾക്കുള്ള ഇൻപുട്ട്​ ടാക്​സ്​ ക്രെഡിറ്റ്​ ഇല്ലാതാക്കിയെന്നും ഇതുമൂലം തങ്ങൾ വില കൂട്ടാൻ നിർബന്ധിതമായതെന്നുമുള്ള വിശദീകരണമാണ്​ മക്​ഡോണാൾഡ്​ നൽകുന്നത്​.

നേരത്തെ ഗുഹാവത്തിയിൽ നടക്കുന്ന ജി.എസ്​.ടി കൗൺസിൽ യോഗമാണ്​ ഹോട്ടലുകളുടെ ജി.എസ്​.ടി എകീകരിക്കാൻ തീരുമാനിച്ചത്​. 5 ശതമാനമായാണ്​ ജി.എസ്​.ടി എകീകരിച്ചത്​. മുമ്പ്​ ഇത്​ എ.സി റെസ്​റ്റോറൻറുകൾക്ക്​ 18 ശതമാനവും നോൺ എ.സി റെസ്​റ്റോറൻറുകൾക്ക്​ 12 ശതമാനവുമായിരുന്നു.

Tags:    
News Summary - McDonald's Meals Not Cheaper Despite GST Rate Cut. Twitter Not Lovin' It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.