മാരുതി സുസുക്കി റിറ്റ്​സി​െൻറ ഉൽപ്പാദനം നിർത്തുന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി അവരുടെ ഹാച്ച്​ ബാക്ക്​ റിറ്റ്​സിെൻറ ഉൽപ്പാദനം നിർത്തുന്നു. പ്രമുഖ ദേശീയ പത്രമായ ഇക്കണോമിക്​​ ടൈംസാണ്​ ഇതു സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. കഴിഞ്ഞ രണ്ടു മാസമായി റിറ്റ്​സി​െൻറ ഉൽപ്പാദനം കമ്പനി നിർത്തവെച്ചിരിക്കുകയായിരുന്നു.  റിറ്റ്​സിനെ പിൻവലിച്ച്​ ആ സ്​ഥാനത്തേക്ക്​ ഇഗ്​നിസിനെ കൊണ്ട്​ വരാനുള്ള ശ്രമമാണ്​ നടത്തുന്നതെന്നാണ്​ അറിയുന്നത്​.

ഫെബ്രുവരിയിൽ തന്നെ റിറ്റ്​സി​െൻറ ഉൽപ്പാദനം നിർത്താൻ മാരുതി ആലോചിച്ചിരുന്നെങ്കിലും പിന്നീട്​ 28,000 യൂണിറ്റുകൾ കൂടി  നിർമ്മിക്കുകയായിരുന്നു. മാരുതിയുടെ മറ്റ്​ ഹാച്ച്​ബാക്കുകളായ സ്വിഫ്​റ്റി​െൻറയും സെലേറിയോയുടെയും വിൽപനയുമായി താരത്മ്യം ചെയ്യു​​േമ്പാൾ വ​ളരെ കുറവാണ്​ റിറ്റ്​സി​െൻറ വിൽപ്പന. ഇൗ വർഷം ആഗ്​സറ്റ്​ സെപ്​തംബർ മാസങ്ങളിൽ യഥാക്രമം 3018,2515റിറ്റ്​സി കാറുകളാണ്​ മാരുതി വിറ്റഴിച്ചത്​. 2009ൽ പുറത്തിറക്കിയ റിറ്റ്​സിൽ എഴുവർഷത്തിനിടെ ഒരു തവണ മാത്രമാണ്​ മാരുതി രൂപമാറ്റം വരുത്തിയത്​. ശരാശരി 2500 മുതൽ 3000 യുണിറ്റുകൾ വരെയായിരുന്നു റിറ്റ്​സിെൻറ പ്രതിമാസ വിൽപന.

കാറുകളുടെ നിർമാണത്തിൽ ഇപ്പോൾ തന്നെ മാരുതി പ്രതിസന്ധി നേരിടുന്നുണ്ട്​. അതുകൊണ്ട്​ തന്നെ മോശം പ്രകടനം കാഴ്​ച വെക്കുന്ന കാറുകൾ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ മാരുതി നിർബന്ധിതമായെന്നാണ്​ അറിയുന്നത്​. വാഹന വിപണിയിലെ വിദഗ്​ധരുടെ അഭിപ്രായമനുസരിച്ച്​ മാറ്റങ്ങളില്ലാതെ മൂന്നു വർഷത്തിൽ കൂടുതൽ ഒരു കാറിനും ഇന്ത്യൻ കാർവിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. മാരുതിയുടെ ഇൗ തീരുമാനം ബ്രെസയിലും ബെ​ലേനോയിലു പുതുതായി വരുന്ന ഇഗ്​നിസിലും  കൂടുതൽ ശ്രദ്ധ ചെലുത്താൻ കമ്പനിയെ സഹായിക്കു​മെന്നാണ്​ സൂചന. 2017ൽ ഇഗ്​നിസും പുതിയ ​െബലേനോയും  മാരുതി പുറത്തിറക്കുമെന്നാണ്​ അറിയുന്നത്​.

Tags:    
News Summary - Maruti Suzuki stops production of Ritz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.