ന്യൂഡൽഹി: ആഗോള റേറ്റിങ് എജൻസിയായ സ്റ്റാൻഡേർഡ് പുവർ (എസ്&പി) ഇന്ത്യയുടെ റേറ്റിങ് ഉയർത്താത്തത് രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ ചലനമുണ്ടാക്കില്ലെന്ന് എസ്.ബി.െഎ ചെയർമാൻ രാജനിഷ് കുമാർ . രാജ്യത്തിന് വായ്പാലഭ്യതയിൽ നിലവിലെ സാഹചര്യത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ പുതിയ റേറ്റിങ്ങിന് സാധിക്കില്ലെന്നും രാജനിഷ് കുമാർ പറഞ്ഞു.
എസ്&പി റേറ്റിങ് ഉയർത്താത്തത് രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ നിലവിൽ സ്വാധീനം ചെലുത്തില്ല. സാമ്പത്തിക പരിഷ്കാരങ്ങൾ മൂലം ഇന്ത്യയിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലമാണ് മൂഡീസ് റേറ്റിങ് ഉയർത്തിയത്. എന്നാൽ, എസ്&പി ഇത്തരത്തിൽ റേറ്റിങ് ഉയർത്താത്തത് സമ്പദ്വ്യവസ്ഥയിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ നിലവിലെ റേറ്റിങ്ങായ ബിബിബി നെഗറ്റീവ് തുടരുമെന്ന് എസ്&പി വ്യക്തമാക്കിയിരുന്നു. റേറ്റങ്ങിലുള്ള വീക്ഷണം സ്ഥിരതയുള്ളത് എന്ന നിലയിൽ തുടരും. 2007നു ശേഷം എസ്&പി ആദ്യമായി പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ റേറ്റിങ്ങിനെ ഏറെ പ്രതീക്ഷകളോടെയാണ് സാമ്പത്തിക മേഖല ഉറ്റുനോക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.