മനാമ: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ രൂപയുടെ മൂല്യവും ഇടിയുന്നു. ബുധനാഴ്ച ഒരു ബഹ്റൈൻ ദീനാറ ിന് 194.17 രൂപ വരെ നിരക്കിൽ വ്യാപാരം നടന്നിരുന്നു. പിന്നീട് 193.91ലേക്ക് മൂല്യം എത്തി. രൂപയുടെ മൂല്യം കുറഞ്ഞതോടെ ന ാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്കും കൂടി. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴുള്ളത്. ആളുകൾ സ ാധാരണ അയക്കുന്നതിലും കൂടുതൽ തുക ഇപ്പോൾ നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് പ്രമുഖ പണമിടപാട് സ്ഥാപനങ്ങൾ പറയുന്നത്.
ബുധനാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.63 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് നില അൽപം മെച്ചപ്പെടുത്തി 73.21 രൂപയിലെത്തി. 2018 നവംബർ ഒന്നിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. ബുധനാഴ്ച രാവിലെ രൂപയുടെ മൂല്യം 72.90 വരെ എത്തിയിരുന്നു. എന്നാൽ, പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് െചയ്തതോടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു. ഇൗ വർഷം ഇതുവരെ 2.8 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 രൂപ വരെ എത്താമെന്നാണ് സാമ്പത്തിക ലോകത്തെ വിലയിരുത്തൽ. അതിനുശേഷം നില മെച്ചപ്പെടുത്താനാണ് സാധ്യത.
ഇന്ത്യയിൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് രൂപയുടെ മൂല്യം പെെട്ടന്ന് ഇടിയാൻ കാരണം. ചൈനയിൽനിന്നുള്ള കയറ്റുമതി ഏറക്കുറെ നിലച്ചത് ആഗോള സമ്പദ്രംഗത്ത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ മൊത്തം വിദേശ വ്യാപാരത്തിെൻറ 10 ശതമാനവും ചൈനയുമായിട്ടാണ്. അതിനാൽ, ചൈനയിലെ പ്രതിസന്ധി ഇന്ത്യയെ നേരിട്ട് ബാധിക്കും. വൻകിട കമ്പനികളുടെ ഉൽപാദനം ഇതിനകംതന്നെ കുറഞ്ഞു.
ഇൗ കമ്പനികളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന അനുബന്ധ കമ്പനികൾക്കും ഇത് വൻ തിരിച്ചടിയാണ്. വിതരണ ശൃംഖല നിശ്ചലമാകുന്നതോടെ കമ്പനികൾക്ക് കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടിവരുക. വിദേശ നിക്ഷേപകർ ഒാഹരി വിപണി വിട്ട് ഡോളറിലേക്കും സ്വർണത്തിലേക്കും തിരിഞ്ഞത് രൂപക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.