തിരുവനന്തപുരം: മഹാമാരിയുടെ ഘട്ടത്തിൽ വായ്പ പരിധി ഉയർത്തലിന് ഉപാധിെവച്ച കേന്ദ്ര സർക്കാർ നിലപാട് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന് ആഭ്യന്തര വരുമാനത്തിെൻറ അഞ്ച് ശതമാനം വായ്പ എടുക്കാമെന്നിരിക്കെ സംസ്ഥാനം എടുക്കുന്നതിന് ഉപാധി െവച്ചത് തുല്യനീതിയല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിബന്ധനകളില്ലാതെ മൂന്നര ശതമാനം വരെ മാത്രമേ വായ്പയെടുക്കാൻ കഴിയൂ. കേരളത്തിന് ഇതുവഴി 4500 കോടി അധിക വായ്പ എടുക്കാം. പൊതുവിതരണം, ഇൗസ് ഒാഫ് ഡ്യൂയിങ് ബിസിനസ്, ഉൗർജം അടക്കം രംഗത്ത് വരുത്തേണ്ട പരിഷ്കാരത്തിെൻറ അടിസ്ഥാനത്തിലാകും മൂന്നര മുതൽ നാലര ശതമാനം വരെ വായ്പ. കോവിഡിന് ശേഷം ആഭ്യന്തര വരുമാനത്തിൽ വലിയ ഇടിവ് നേരിടുകയാണ്. വായ്പ പരിധി ഉയർത്തൽ പരിമിത പ്രയോജനം മാത്രമേ ഉണ്ടാക്കൂ.
•പൊതുമേഖലയെ ഇല്ലാതാക്കുന്ന കേന്ദ്ര നടപടികൾക്ക് കോവിഡ് പ്രതിരോധവുമായി ബന്ധമില്ല. പൊതുജനാരോഗ്യത്തിന് ഉൗന്നൽ നൽകിയുള്ള പാക്കേജായിരുന്നു വേണ്ടതെങ്കിലും അതുണ്ടായില്ല. പൊതുമേഖല ശക്തിപ്പെടുത്തുന്ന സമീപനമേ കേരളം സ്വീകരിക്കൂ.
•ചെറുകിട മേഖലയിൽ കേന്ദ്രം പ്രഖ്യാപിച്ച വായ്പ പദ്ധതി പരമാവധി ഉപയോഗപ്പെടുത്താൻ സംസ്ഥാനം സത്വര നടപടി എടുക്കും. ഇൗ മേഖലക്ക് വ്യവസായ ഭദ്രത എന്ന പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പ്രഖ്യാപനങ്ങളുമായി സംയോജിപ്പിച്ച് ഇത് നടപ്പാക്കും. കശുവണ്ടി ഉൾപ്പെടെ എം.എസ്.എം.ഇ സ്ഥാപനങ്ങൾ ബാങ്ക് വായ്പ തിരിച്ചടവിന് പ്രയാസം നേരിടുന്നു. ഇത്തരം പ്രയാസപ്പെടുന്നവർക്കായി കേന്ദ്ര പദ്ധതി പ്രയോജനപ്പെടുത്തും. മദർ ഫണ്ട്, ഡോട്ടർ ഫണ്ട് തുടങ്ങി 50,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. വിശദാംശം ലഭിക്കുന്ന മുറക്ക് പ്രയോജനപ്പെടുത്തും.
•തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി വർധന വരുത്തിയത് പൂർണ തോതിൽ പ്രയോജനപ്പെടുത്തും. നബാർഡ് വഴി 2500 കോടി കേരള ബാങ്ക് അടക്കമുള്ളവക്ക് അനുവദിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, തദ്ദേശ സ്ഥാപനം, സ്വയംസഹായ സംഘങ്ങൾ എന്നിവയുമായി ആലോചിച്ച് വിനിയോഗിക്കാൻ നടപടി.
•ഭക്ഷ്യമേഖലയിൽ മൈക്രോ സ്ഥാപനങ്ങൾക്ക് 10,000 കോടി പദ്ധതിയിൽ കേരളം ഉൾപ്പെടുന്നില്ല. ഭക്ഷ്യമേഖലയിൽ മൈക്രോ സ്ഥാപനത്തിന് ശേഷിയുള്ള കേരളത്തെ ഉൾപ്പെടുത്താൻ ശ്രമം നടത്തും.
•അവശ്യസാധന നിയമത്തിൽ സ്റ്റോക്ക് പരിധി എടുത്ത് കളയുന്നത് ദോഷം ചെയ്യുമോയെന്ന് സംശയമുണ്ട്. ഇത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വർധിപ്പിക്കാനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.