ഡിസംബറിലെ ശമ്പളം നൽകാം; ബാക്കി പിന്നീടെന്ന്​ ജെറ്റ്​ എയർവേയ്​സ്​

ന്യൂഡൽഹി: ഡിസംബർ മാസത്തിൽ ജീവനക്കാർക്ക്​ കൊടുക്കാൻ ബാക്കിയുള്ള ശമ്പളത്തിൻെറ 87.5 ശതമാനം നൽകാമെന്ന്​ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ്​ എയർവേയ്​സ്​. വായ്​പ ലഭിക്കുന്നതിനനുസരിച്ച്​ ബാക്കി മാസങ്ങളിലെ ശമ്പളവും നൽകാമെന്ന്​ കമ്പനി അറിയിച്ചു. ഏപ്രിൽ ഒന്ന്​ മുതൽ ജെറ്റ്​ എയർവേയ്​സിലെ പൈലറ്റുമാർ സമരം തുടങ്ങാനിരിക്കെയാണ്​ കമ്പനിയുടെ പ്രഖ്യാപനം.

ജനുവരി, ​ഫെബ്രുവരി, മാർച്ച്​ തുടങ്ങിയ മാസങ്ങളിലെ ജീവനക്കാരുടെ ശമ്പളം ജെറ്റ്​ എയർവേയ്​സ്​ നൽകിയിട്ടില്ല. ഡിസംബർ മാസത്തിലെ 12.5 ശതമാനം ശമ്പളം മാത്രമാണ്​ നൽകിയിട്ടുള്ളത്​. ​എപ്രിൽ ഒന്ന്​ മുതൽ ജെറ്റ്​എയർവേയ്​സിലെ ജീവനക്കാർ സമരം തുടങ്ങുമെന്ന്​ ഭീഷണി മുഴുങ്ങിയിരുന്നു.

ജീവനക്കാർക്ക്​ എത്രയും ​പെ​ട്ടെന്ന്​ ശമ്പളം നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കമ്പനി മാനേജ്​മ​െൻറ്​ അറിയിച്ചു. ഇതിനായി ബാങ്കുകളുടെ കൺസോട്യത്തിൽ നിന്ന്​ വായ്​പ ലഭ്യമാക്കും. അതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അടിയന്തിരമായി ഫണ്ട്​ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും ജീവനക്കാർക്ക്​ അയച്ച കത്തിൽ ജെറ്റ്​ എയർവേയ്​സ്​ വ്യക്​തമാക്കുന്നു.

Tags:    
News Summary - Jet to pay pilots December salary-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.