പണപ്പെരുപ്പം നിയന്ത്രണത്തിലെന്ന്​ നിർമലാ സീതാരാമൻ

കൊൽക്കത്ത: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ. 2014ന്​ ശേഷം പണ​പ്പെരുപ് പം ഉയർന്നിട്ടില്ല. പണപ്പെരുപ്പത്തിൻെറ കാര്യത്തിൽ ആർക്കും സർക്കാറിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പത്തിൽ ജൂലൈയിൽ ചെറിയ കുറവുണ്ടായിരുന്നു. റിസർവ്​ ബാങ്കിൻെറ ഇടക്കാല ലക്ഷ്യമായ നാല്​ ശതമാനത്തിൽ താഴെയാണ്​ തുടർച്ചയായ 12ാം മാസത്തിലും പണപ്പെരുപ്പം. ഇതോടെ ഒക്​ടോബർ മാസത്തിലും റിസർവ്​ ബാങ്ക്​ വായ്​പ പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയേറി.

ജൂലൈയിൽ 3.15 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്​. ജൂണിൽ പണപ്പെരുപ്പ്​ നിരക്ക്​ 3.18 ശതമാനമായിരുന്നു. 2013 നവംബറിൽ 12.17 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ്​ കുറഞ്ഞത്​. ഭക്ഷ്യവസ്​തുകളുടെ വിലയും എണ്ണവിലയും കുറഞ്ഞതോടെയാണ്​ പണപ്പെരുപ്പ നിരക്ക്​ കുറഞ്ഞത്​. ഇതിനൊപ്പം ഉപഭോഗം കുറഞ്ഞതും നിരക്കിനെ സ്വാധീനിക്കുന്നു​.

Full View
Tags:    
News Summary - Inflation Completely Under Control: Nirmala Sitharaman-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.