ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 50,000 കോടി ഡോളറിലേക്ക്​ വളരുമെന്ന്​ മോദി

സോൾ: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 50,000 കോടി ഡോളറിലേക്ക്​ വളരുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി. ദക്ഷിണകൊറിയ യിലെ സോളിൽ നടക്കുന്ന വ്യവസായ സിംപോസിയത്തിലാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ വളർ​ച്ചയെ കുറിച്ചുള്ള മോദിയുടെ പ്രസ്​താവന.

ഇന്ത്യൻ സമ്പദ്​ വ്യവസ്ഥ മു​മ്പുള്ളതിനേക്കാളും തുറന്നതാണ്​. 250 ബില്യൺ​ ഡോളറി​​െൻറ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിൽ വന്നിട്ടുണ്ട്​. ഇന്ത്യയല്ലാതെ മറ്റൊരു വലിയ സമ്പദ്​വ്യവസ്ഥക്ക്​ പ്രതിവർഷം ഏഴ്​ ശതമാനം വളർച്ചാനിരക്ക്​ കൈവരിക്കാനാവില്ലെന്നും മോദി പറഞ്ഞു.

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 77ാം സ്ഥാനത്തേക്ക്​ എത്തിയുണ്ട്​. വ്യവസായികളെ പിന്തുണക്കുകയെന്നതാണ്​ കേന്ദ്രസർക്കാറി​​െൻറ നയമെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങളുടെ അക്ഷയഖനിയായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥ മാറുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - Indian economy set to reach USD 5 trillion, says PM Modi in Seoul-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.