വീണ്ടും അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയായി ഇന്ത്യ; ജി.ഡി.പി 7.7 ശതമാനം

ന്യൂഡൽഹി: അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയെന്ന പദവി തിരികെ പിടിച്ച്​ ഇന്ത്യ. ജനുവരി മുതൽ മാർച്ച്​ വരെയുള്ള സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിൽ 7.7 ശതമാനം ജി.ഡി.പി വളർച്ച ഇന്ത്യ നേടിയതോടെയാണ്​ അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥ എന്ന പദവി ഇന്ത്യക്ക്​ തിരി​െക കിട്ടിയത്​.

കൃഷി(4.5), ഉൽപാദനം(9.1), നിർമാണ മേഖല(11.5) എന്നിങ്ങനെയാണ്​ വിവിധ മേഖലകളിലെ ജി.ഡി.പി വളർച്ച നിരക്ക്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 7.3 ശതമാനം നിരക്കിൽ വളരുമെന്നായിരുന്ന റോയി​േട്ടഴ്​സി​​െൻറ പ്രവചനം.

പ്രമുഖ ക്രെഡിറ്റ്​ റേറ്റിങ്​ എജൻസിയായ മൂഡീസ്​ ഇന്ത്യയുടെ ജി.ഡി.പി റേറ്റ്​ കഴിഞ്ഞ ദിവസം 7.3 ശതമാനം ആയി കുറിച്ചിരുന്നു. രാജ്യത്തി​​െൻറ നിലവിലെ  സാമ്പത്തികനിലയുടെ അടിസ്ഥാനത്തിലായിരുന്നു മൂഡീസി​​െൻറ നടപടി.

Tags:    
News Summary - India Retains Position As Fastest Growing Economy, GDP Growth Accelerates To 7.7% In Q4-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.