നോട്ട്​ പിൻവലിക്കൽ: ഹോണ്ട കാറുകൾക്ക്​ 100 ശതമാനം വായ്​പ നൽകുന്നു

മുംബൈ: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാതലത്തിൽ കാർ വിപണിയിലെ പ്രതിസന്ധി മറികടക്കാൻ ഹോണ്ട 100 ശതമാനം വായ്​പ നൽകുന്നു. ഇതിനായി ​െഎ.സി.​െഎ.സി, എച്ച്​.ഡി.എഫ്​.സി, ആക്​സിസ്​ എന്നീ സ്വകാര്യ ബാങ്കുകളുമായി കമ്പനി ധാരണയിലെത്തി കഴിഞ്ഞു.

നോട്ട്​ പിൻവലിക്കൽ മൂലം കാർ വിൽപ്പനയിൽ കുറവുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇയൊരു പശ്​ചാതലത്തിലാണ്​ പുതിയ വാഗ്​ദാനംഅവതരിപ്പിച്ചതെന്ന്​ എച്ച്​.സി.​െഎ.എൽ സിനീയർ പ്രസിഡൻറ്​ സെയിൽസ്​ ആൻഡ്​ മാർക്കറ്റിങ്​ ജാനേശ്വർ ​സെൻ പറഞ്ഞു. ഷോറും വിലയുടെ 100 ശതമാനവും ഒാൺറോഡ്​ വിലയുടെ 90 ശതമാനവും ഇത്തരത്തിൽ വായ്​പയായി നൽകുമെന്ന​ും അ​േദഹം കൂട്ടിച്ചേർത്തു.

നോട്ട്​ പിൻവലിക്കൽ രാജ്യത്തെ വാഹനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന്​ നേരത്തെ തന്നെപ്രവചനങ്ങളുണ്ടായിരുന്നു. ഇത്​  ശരിവെക്കും വിധമാണ്​ ഹോണ്ടയുടെ പുതിയ നീക്കം.

Tags:    
News Summary - Honda Cars ties up with banks to limit demonetisation impact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.