ഭൂമിയും കെട്ടിടവും  ജി.എസ്.ടിക്ക് പുറത്ത്

ന്യൂഡല്‍ഹി: ഭൂമിയും കെട്ടിടവും നിര്‍ദിഷ്ട ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ പരിധിയില്‍ വരില്ല. സ്ഥാവര വസ്തുക്കളെ സാധനമോ സേവനമോ ആയി പരിഗണിക്കാന്‍ പറ്റില്ളെന്നും അവ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വാദിച്ചതോടെ കേന്ദ്രം വഴങ്ങുകയായിരുന്നു. ഫലത്തില്‍ ക്രയവിക്രയത്തില്‍ അടക്കമുള്ള നികുതി സംസ്ഥാന സര്‍ക്കാറുകളുടെ അധികാരമായി തുടരും. 

ജി.എസ്.ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്ക് പൂര്‍ണമായി കേന്ദ്രം നികത്തിക്കൊടുക്കുന്ന കാര്യത്തിലും കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമായി. 

കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്‍െറ ശരാശരിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ കണക്കിലെടുക്കുക. 14 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണ് നികുതി വരുമാനമെങ്കില്‍ നഷ്ടം പൂര്‍ണമായും കേന്ദ്രം നികത്തും.

എന്നാല്‍, നഷ്ടപരിഹാരത്തുക എവിടെനിന്നു കണ്ടത്തെണമെന്ന കാര്യത്തില്‍ തീരുമാനമായില്ളെന്ന് കേരളത്തെ പ്രതിനിധാനംചെയ്ത് യോഗത്തില്‍ പങ്കെടുത്ത മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കേന്ദ്ര ഖജനാവില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് കേരളവും മറ്റും വാദിക്കുന്നത്. പ്രത്യേക സെസ് വഴിയായും മറ്റും വിഭവസമാഹരണം നടത്താമെന്നാണ് കേന്ദ്ര നിലപാട്. ഈ വിഷയം ജനുവരി 3,4 തീയതികളില്‍ ചേരുന്ന അടുത്ത ജി.എസ്.ടി കൗണ്‍സില്‍

യോഗത്തില്‍ ചര്‍ച്ചചെയ്യും. നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് രണ്ടു മാസത്തിലൊരിക്കല്‍ നല്‍കും.
കാര്‍ഷിക മേഖല ജി.എസ്.ടിയുടെ പരിധിയില്‍വരും.  എന്നാല്‍, കൃഷിയുടെ നിര്‍വചനം വിപുലമാകണമെന്ന ആവശ്യവും കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.  കൃഷിയെ വാണിജ്യപ്രവര്‍ത്തനമായി കാണുന്നതിലുപരി സംസ്കാരമായി കണ്ട് നികുതിഘടന രൂപപ്പെടുത്തണമെന്ന നിര്‍ദേശം കേരളം മുന്നോട്ടു വെച്ചിട്ടുണ്ട്. തോട്ടവിള, ഭക്ഷ്യവിള എന്ന വേര്‍തിരിവും ആവശ്യമാണ്. 

സമുദ്രമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജി.എസ്.ടിയില്‍ വരുമ്പോള്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മത്സ്യബന്ധന വരുമാനത്തിന്‍െറ കാര്യത്തിലും മറ്റും സംസ്ഥാനത്തിന് അധികാരം വേണമെന്നാണ് കേരളത്തിന്‍െറ നിലപാട്.  
കേന്ദ്ര-സംസ്ഥാന ജി.എസ്.ടി ബില്ലുകളുടെ വ്യവസ്ഥകള്‍ പൂര്‍ണമായി രൂപപ്പെടുത്താന്‍ കൗണ്‍സിലിന് കഴിഞ്ഞിട്ടില്ല. 

Tags:    
News Summary - G.S.T issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.