ജി.എസ്.ടി പിരിവിലും ഇടിവ്
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജി.എസ്.ടി പിരിവിലും വൻ ഇടിവ്. സെപ്തംബർ മാസത്തിൽ ജി.എസ്.ടി പിരിവ് ഒരു ലക്ഷം കോടിയിലും താഴെയായി. 91,916 കോടിയാണ് ഈ മാസത്തെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ 19 മാസത്തിനിടയിലെ കുറഞ്ഞ ജി.എസ്.ടി വരുമാനമാണിത്.
കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ജി.എസ്.ടി വരുമാനത്തിൽ 2.67 ശതമാനത്തിൻെറ കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിൽ നിന്നുള്ള ജി.എസ്.ടിയിൽ നെഗറ്റീവ് വളർച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ആകെ ജി.എസ്.ടിയിൽ സി.ജി.എസ്.ടി 16,630 കോടിയും എസ്.ജി.എസ്.ടിയും 22,598 കോടിയും ഐ.ജി.എസ്.ടി 45,069 കോടിയുമാണ് പിരിച്ചെടുത്തത്. സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഒരു ലക്ഷം കോടിക്ക് മുകളിലുള്ള ജി.എസ്.ടി പിരിവ് കേന്ദ്രസർക്കാറിന് ആവശ്യമായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ കൂടുതൽ പണം വിപണിയിൽ ചെലവഴിക്കുകയും ചെയ്യണം. ജി.എസ്.ടിയിലെ കുറവ് ഇതിനേയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.