നോട്ട്​ പിൻവലിക്കലിന്​ മുമ്പ്​ നിക്ഷേപിക്കപ്പെട്ട പണത്തി​െൻറ കണക്കുകൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നു

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന്​ മുതൽ നവംബർ 9 വരെ ബാങ്കുകളും പോസ്​റ്റ്​ ഒാഫീസുകളിലും നിക്ഷേപിക്കപ്പെട്ട പണത്തി​െൻറ കണക്കുകൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നു. ഇൗ കാലയളവിൽ 2.5 ലക്ഷത്തിന്​ മുകളിൽ പണം നിക്ഷേപിച്ചവരുടെ വിവരം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്​. നവംബർ എട്ടാം തിയതിയാണ്​ 500,1000 രൂപയുടെ നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്​. 

ഇൗ കാലയളവിൽ 12.5 ലക്ഷത്തിന്​ മുകളിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങൾ നേരത്തെ തന്നെ കേന്ദ്രസർക്കാർ ശേഖരിച്ചിരുന്നു. ഇതിനൊടപ്പം പാൻ കാർഡോ ഫോം 60 എന്നിവയുടെ വിവരങ്ങൾ  നൽകാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​​. ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ജനുവരി 15നകം നൽകാനാണ്​ കേന്ദ്രസർക്കാർ നിർദ്ദേ​ശം. 

നിലവിൽ 50,000 രൂപക്ക്​ മുകളിൽ പണം നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ്​ നൽകണം. പാൻകാർഡ്​ ഇല്ലാത്ത ആളുകൾ ഉയർന്ന ഇടപാടുകൾ നടത്തു​േമ്പാൾ നൽകുന്നതാണ്​ ഫോം 60. നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ കള്ളപണം കണ്ടെത്തുന്നതിന്​ വേണ്ടിയുള്ള നടപടികൾ കേന്ദ്രസർക്കാർ കർശനമാക്കിയിരുന്നു.  ഇതി​െൻറ ഭാഗമായാണ്​ സർക്കാറി​െൻറ  പുതിയ നീക്കമെന്നാണ്​ സൂചന.
 

Tags:    
News Summary - Govt wants details of cash deposited before note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.