കേന്ദ്രസർക്കാർ 2 ലക്ഷം കോടി കടമെടുക്കുന്നു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിപണിയിൽ നിന്ന്​ കേന്ദ്രസർക്കാർ 2.08 ലക്ഷം കോടി കടമെടുക്കുന്നു. 
സാമ്പത്തിക വർഷത്തി​​െൻറ ആദ്യത്തെ ആറ്​ മാസത്തിൽ സർക്കാർ 3.72 ലക്ഷം കോടി കടമെടുത്തിരുന്നു. അടുത്ത ആറ്​ മാസത്തിനുള്ളിൽ 2.08 ലക്ഷം കോടി കൂടി കടമെടുക്കാനാണ്​ നീക്കം. മാർച്ച്​ 31ന്​ മുമ്പ്​ ഇൗ തുക കടമെടുക്കുമെന്ന്​ സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗ പറഞ്ഞു.

സമ്പദ്​വ്യവസ്ഥയുടെ വളർച്ചക്കായി സാമ്പത്തിക പാക്കേജ്​ സംബന്ധിച്ച ചർച്ചകളും നടക്കുന്നു​ണ്ടെന്നും ഗാർഗെ അറിയിച്ചു. കൂടുതൽ പണം ആവശ്യമെങ്കിൽ ഡിസംബറിന്​ മുമ്പ്​ കടമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധന ചിലവ്​ പദ്ധതി പ്രകാരം 3.75 ലക്ഷം കോടിയായിരിക്കും. എൻ.എച്ച്​.എ.​െഎ 25,000 കോടി അധികമായി ചെലവഴിക്കുമെന്നും ഗാർഗ വ്യക്​തമാക്കി.

റിസർവ്​ ബാങ്ക്​ കുറഞ്ഞ ലാഭവിഹിതം സർക്കാറിന്​ നൽകുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കൂടുതൽ തുക നൽകാൻ കഴിയു​മോ എന്ന്​ റിസർവ്​ ബാങ്കുമായി ചർച്ചകൾ നടന്നു വരികയാണെന്നും ഗാർഗ പറഞ്ഞു.

Tags:    
News Summary - Government plans to borrow Rs 2 lakh crore in H2, FY18-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.