എയർ ഇന്ത്യയുടെ 100 ശതമാനം ഒാഹരികളും വിറ്റേക്കും

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഒാഹരികളും വിറ്റഴിക്കുന്നത്​ കേന്ദ്രസർക്കാറി​​െൻറ പരിഗണനയിലെന്ന്​ സൂചന. നേരത്തേ എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, ഒാഹരികൾ വാങ്ങാൻ ആരും വന്നിരുന്നില്ല. ഇതോടെയാണ്​ സർക്കാർ കമ്പനിയുടെ പൂർണ സ്വകാര്യവത്​കരണത്തെക്കുറിച്ച്​ ആലോചിക്കുന്നത്​. 

എയർ ഇന്ത്യയുടെ സ്വകാര്യവത്​കരണ നടപടി പുനഃപരിശോധിക്കുമെന്ന്​ സാമ്പത്തികകാര്യ സെക്രട്ടറി ചന്ദ്ര ഗാർഗ്​ പറഞ്ഞു. വിവിധ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്​. എന്നാൽ, 24 ശതമാനം ഒാഹരികൾ സർക്കാർ നിയന്ത്രണത്തിലുണ്ടാവണമെന്ന്​ നിഷ്​കർഷിക്കാനാവില്ലെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ്​ എയർ ഇന്ത്യ സർക്കാർ പൂർണമായും കൈയൊഴി​യുമെന്ന സൂചന നൽകുന്നത്​. നിലവിൽ 48,000 കോടിയാണ്​ എയർ ഇന്ത്യയുടെ ബാധ്യത. 

Tags:    
News Summary - Government mulls selling 100% shares of Air India after botched attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.