സ്വർണം മൂന്നുമാസത്തെ ഉയർന്നവിലയിൽ​

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിൽ. ചൊവാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില ഒൗൺസിന്​ 1239.68 ഡോളറിലെത്തി. ജൂലായ് 17നുശേഷം ഇത്രയും വിലവര്‍ധിക്കുന്നത് ഇതാദ്യമായാണ്.

ഇറ്റലിയിലെയും തുർക്കിയിലെയും രാഷ്ട്രീയ അനിശ്ചിതത്വവും മിഡില്‍ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കല്‍ അസ്വസ്ഥതകളും സ്വര്‍ണവില വർധിക്കാൻ കാരണമായെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വിലകൂടിയിട്ടില്ല. ഇന്നലെ പവന് 80 രൂപകൂടി 23,680 രൂപയായിലെത്തിയിരുന്നു. 2960 രൂപയാണ് ഗ്രാമി​​െൻറ വില.

Tags:    
News Summary - Gold prices hit over three-month high- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.