ഗ്രാമിന് 5,000, പവന് 40,000; സ്വർണവില പുതിയ ഉയരങ്ങളിൽ

കോഴിക്കോട്: റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുന്ന സ്വർണവില പുതിയ ഉയരങ്ങളിലെത്തി. പവന് 40,000 എന്ന സർവകാല റെക്കോർഡിലാണ് ഇന്ന് സ്വർണവില രേഖപ്പെടുത്തിയത്. ഇന്ന് സ്വർണവിലയിൽ 280 രൂപയാണ് വർധിച്ചത്. 35 രൂപ കൂടി ഗ്രാമിന് 5,000 രൂപയാണ് ഇപ്പോഴത്തെ സ്വർണവില. 

സ്വര്‍ണ വില കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ 14 ദിവസത്തിനുളളിൽ 3700 രൂപയാണ് വർധിച്ചത്.

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.