സ്വർണവില ഉയരങ്ങളിലേക്ക് തന്നെ; പവന് 37,880 രൂപ

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് മുന്നേറുന്നു. ഇന്ന് ​ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ​ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണ് ഇന്നത്തെ സ്വർണത്തിന്‍റെ നിരക്ക്. 

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമായിരുന്നു വില. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപം ചെയ്യുന്നതാണ് അന്താരാഷ്‌ട്ര തലത്തിൽ സ്വർണവിലയിൽ വൻ കുതിപ്പിന് കാരണം. 

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.