ഇന്ധനവില വീണ്ടും കൂടി

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി 16ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 17 പൈ​സ​യും ഡീ​സ​ലി​ന്​ 15 പൈ​സ​യു​മാ​ണ്​ ചൊ​വ്വാ​ഴ്​​ച കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 16 ദി​വ​സ​ത്തി​നി​ടെ മാ​ത്രം ​പെ​​ട്രോ​ളി​ന്​ 4.01 രൂ​പ​യും ഡീ​സ​ലി​ന്​ 3.68 രൂ​പ​യും വ​ർ​ധി​ച്ചു.

ചൊ​വ്വാ​ഴ്​​ച പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ യ​ഥാ​ക്ര​മം തി​രു​വ​ന​ന്ത​പു​ര​ത്ത്​ 82.62, 75.20, കൊ​ച്ചി​യി​ൽ 81.18, 73.78, കോ​ഴി​ക്കോ​ട്​ 81.54, 74.12 എ​ന്നി​ങ്ങ​നെ​യാ​ണ്. അ​ന്താ​രാ​ഷ്​​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല വ​ർ​ധി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, എ​ണ്ണ​വി​ല താ​ഴ്​​ന്നു​തു​ട​ങ്ങി​യി​ട്ടും കു​റ​ക്കാ​ൻ ക​മ്പ​നി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. ബാ​ര​ലി​ന്​ 80 ഡോ​ള​റി​ന്​ അ​ടു​ത്തു​വ​രെ​യെ​ത്തി​യ എ​ണ്ണ​വി​ല ഇ​പ്പോ​ൾ 75.61 ഡോ​ള​റാ​യി താ​ഴ്ന്നു.

ഡ​ൽ​ഹി​യി​ൽ 78.43, 69.31 മും​ബൈ​യി​ൽ 86.24, 73.79 കൊ​ൽ​ക്ക​ത്ത​യി​ൽ 81.06, 71.86 ചെ​ന്നൈ​യി​ൽ 81.43, 73.18 എ​ന്നി​ങ്ങ​നെ​യാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല.

Tags:    
News Summary - Fuel Price Hike -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.