നീരവ്​ മോദിയുടെ അടുത്ത സഹായി പിടിയിൽ

മുംബൈ/ന്യൂഡൽഹി: പഞ്ചാബ്​ നാഷനൽ ബാങ്കിൽ കോടികളുടെ വായ്​പ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ്​ മോദിയുടെ അടുത്ത സഹായിയെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ് ​(ഇ.ഡി) അറസ്​റ്റ്​ ചെയ്​തു. ഫയർസ്​റ്റാർ ഗ്രൂപ് എന്ന സ്​ഥാപനത്തി​​െൻറ വൈസ്​ പ്രസിഡൻറ്​ ശ്യാം സുന്ദർ വാധ്വയെയാണ്​ കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്ന നിയമപ്രകാരം പിടികൂടിയത്​. നീരവ്​ മോദിക്കുവേണ്ടി ഇയാൾ കള്ളപ്പണ ഇടപാട്​ നടത്തിയതായി സംശയിക്കുന്നു. മോദി പങ്കാളിയായ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരം ഇയാളിൽനിന്ന്​ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ ഇ.ഡി.

 രണ്ട്​ വ്യാജ സ്​ഥാപനങ്ങൾക്കുവേണ്ടി പേപ്പർ ജോലി നടത്തിയതായും ഡമ്മി ഡയറക്​ടർമാരെ നിയമിച്ചതായും ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
പഞ്ചാബ്​ നാഷനൽ ബാങ്കിലെ വായ്​പ തട്ടിപ്പുമായി ബന്ധപ്പെട്ട്​ നീരവ്​ മോദി, ഗീതാഞ്​ജലി ജെംസ്​ ഉടമ മെഹുൽ ചോക്​സി എന്നിവർക്കെതിരെ ഇ.ഡി രണ്ട്​ കള്ളപ്പണക്കേസുകളാണ്​ എടുത്തിരിക്കുന്നത്​. ഇരുവരുടെയും സ്​ഥാപനങ്ങളിൽ 251 പരിശോധനകളും നടത്തി 7,664 കോടി രൂപയുടെ ആസ്​തി കണ്ടുകെട്ടിയിട്ടുണ്ട്​.

Tags:    
News Summary - ED arrests close confident of Nirav Modi-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.