കഴിവുള്ളവർക്ക്​ കമ്പനിയിൽ തുടരാമെന്ന്​ കോഗ്​നിസെൻറ്​

ബംഗളൂരു: 6,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാർത്തകൾക്ക്​ വിശദീകരണവുമായി ​കോഗ്​നിസ​െൻറ്. ഇ-​​മെയിലിലൂടെ കമ്പനിയുടെ പ്രസിഡ​ൻറ്​ രാജീവ്​ മേത്തയാണ്​ വാർത്ത സംബന്ധിച്ച്​ ജീവനക്കാർക്ക്​ വിശദീകരണം നൽകിയിരിക്കുന്നത്​. 

കോഗ്​നിസ​െൻറ്​ ആരെയും പിരിച്ച്​ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ കമ്പനി ജീവക്കാർക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ വ്യക്​തമാക്കുന്നു. ഒാരോ വർഷവും ജീവനക്കാരുടെ പ്രകടനം വിലയിരുത്തി കമ്പനിയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്താറുണ്ട്​. അത്​ മാത്രമാണ്​ ഇൗ വർഷവും ചെയ്യുന്നതെന്നും നിർബന്ധിച്ച്​ ആരെയും പിരിച്ച്​ വിടില്ലെന്നുമാണ്​ കോഗ്​നിസ​െൻറ്​ നൽകുന്ന വിശദീകരണം. പ്രകടനത്തി​​െൻറ അടിസ്ഥാനത്തിൽ നിലവിലെ ജീവനക്കാർക്ക്​ കമ്പനിയിൽ തുടരാൻ സാധിക്കുമെന്നും കോഗ്​നിസ​െൻറ്​ അറിയിച്ചു. അമേരിക്കയിൽ നിന്ന്​ കൂടുതൽ പേരെ റി​ക്രൂട്ട്​ ചെയ്യുമെന്ന വാർത്തകളും കോഗ്​നിസ​െൻറ്​ നിഷേധിച്ചു

നേരത്തെ ​കോഗ്​നിസ​െൻറിലെ 6,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന വാർത്തയാണ്​ പുറത്ത്​ വന്നത്​. ഇതിനെതിരെ ​െഎ.ടി മേഖലയി​ൽ നിന്ന്​ വൻ പ്രതിഷേധം ഉണ്ടായിരുന്നു. കോഗ്​നിസ​െൻറിന്​ പിന്നാലെ മറ്റ്​ മുൻനിര ​െഎ.ടി കമ്പനികളായ ടി.സി.എസ്​, ഇൻഫോസിസ്​ എന്നിവരും ജീവനക്കാരെ ഒഴിവാക്കുമെന്ന്​ അറിയിച്ചിരുന്നു.

Tags:    
News Summary - Cognizant President Rajeev Mehta writes to employees, assuages layoff concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.