വാഹന മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു; മാരുതി വീണ്ടും ഉൽപാദനം കുറച്ചു

ന്യൂഡൽഹി: വാഹന മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചനകൾ നൽകി തുടർച്ചയായ എട്ടാം മാസത്തിലും ഉൽപാദനം വെട്ടിക്കുറച്ച്​ മാരുതി. സെപ്​റ്റംബർ മാസത്തിൽ 17.48 ശതമാനത്തിൻെറ കുറവാണ്​ കാറുകളുടെ ഉൽപാദനത്തിൽ മാരുതി വരുത്തിയത്​. കഴിഞ്ഞ മാസത്തിൽ ഉൽപാദനം 33 ശതമാനം മാരുതി വെട്ടിച്ചുരുക്കിയിരുന്നു.

അഭ്യന്തര വിപണിയിൽ കാറുകളുടെ ഡിമാൻഡ്​ കുറഞ്ഞതോടെയാണ്​ മാരുതി ഉൽപാദനം വെട്ടിചുരുക്കാൻ തീരുമാനിച്ചത്​.കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ1,60,219 യൂണിറ്റുകൾ നിർമിച്ച മാരുതി ഈ വർഷം 1,32,199 യൂണിറ്റുകളാണ്​ ഉൽപാദിപ്പിച്ചത്​​.

ആൾ​ട്ടോ, ന്യൂ വാഗണർ, സെലി​റിയോ, ഇഗ്​നിസ്​, സ്വിഫ്​റ്റ്​, ബലോനോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ ഉൽപാദനം 14.91 ശതമാനമാണ്​ വെട്ടിച്ചുരുക്കിയത്​. വിറ്റാര ബ്രസ, എർട്ടിഗ, എസ്​-ക്രോസ്​ എന്നിവയുടെ നിർമ്മാണം 17.05 ശതമാനവും കുറച്ചിരുന്നു. 2350 സിയാസിൻെറ യൂണിറ്റുകൾ മാത്രമാണ്​ മാരുതി സെപ്​റ്റംബറിൽ നിർമിച്ചത്​. കഴിഞ്ഞ സെപ്​റ്റംബറിൽ 4,739 സിയാസ്​ യൂണിറ്റുകൾ​ മാരുതി നിർമിച്ചിരുന്നു​​.

Tags:    
News Summary - Auto sector crisis deepens: Maruti Suzuki cuts production-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.