എ.ടി.എം, കാഷ്​ മാനേജ്​മെൻറ്​ കമ്പനികളിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന്​ നീക്കം

ന്യൂഡൽഹി: എ.ടി.എം, കാഷ് മാനേജ്മെൻറ് കമ്പനികളിൽ നൂറുശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്ര നീക്കം. അന്തിമ തീരുമാനം ഉടനുണ്ടായേക്കും. ഇതോടെ സ്വകാര്യ സെക്യൂരിറ്റി ഏജൻസി നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.

നിലവിൽ 49 ശതമാനം വിദേശനിക്ഷേപമാണ് ഇൗ മേഖലയിൽ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നേതൃത്വത്തിൽ ചേർന്ന േയാഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ദിവസവും 40,000 കോടി രൂപയാണ് കാഷ് മാനേജ്മെൻറ് കമ്പനികൾ കൈകാര്യം ചെയ്യുന്നത്.

 

Tags:    
News Summary - atm cash mnagement companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.