നോട്ട്​ പിൻവലിക്കൽ: കള്ളപ്പണം തടയില്ല- അമർത്യാസെൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ വിമർശിച്ച്​ പ്രമുഖ സാമ്പത്തിക ശാസ്​ത്രജ്ഞനനും നോ​േബൽ സമ്മാന ജേതാവുമായ അമർത്യാസൻ. ചെറിയൊരു വിഭാഗം അഴിമതിക്കാര്‍ കള്ളപ്പണം കൈവശം വെക്കുന്നു എന്ന കാരണത്താല്‍ പൊടുന്നനെ നിങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കുന്നത് സ്വേഛാധിപത്യത്തിന്‍െറ സങ്കീര്‍ണമായ പ്രകടനമാണെന്ന് അമൃത്യാസെന്‍ പറഞ്ഞു. ഇന്ത്യന്‍ രൂപ കൈവശമുള്ള എല്ലാവരും കള്ളന്‍മാരാണെന്ന് സര്‍ക്കാര്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്്. അതല്ളെന്ന് ഓരോരുത്തരും തെളിയിക്കുന്നതു വരെ. ഒരു ഏകാധിപത്യ സര്‍ക്കാരിന് മാത്രമേ ഇത്രയും ദുരിതം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുകയുള്ളൂ. സ്വന്തം പണം ബാങ്കില്‍ നിന്ന് തിരിച്ചെടുക്കാന്‍ ദശലക്ഷക്കണക്കിന് നിരപരാധികളായ ആളുകളാണ് കഷ്ടപ്പാടും അപമാനവും സഹിക്കുന്നതെന്ന് അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര, തത്വശാസ്ത്ര വിഭാഗം പ്രൊഫസര്‍ കൂടിയായ അമൃത്യാസെന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭാവിയില്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയുക പ്രയാസകരമായിരിക്കുമെന്ന് സെന്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചത്തെിക്കുമെന്നും ഒരോ ഇന്ത്യക്കാരന്‍്റേയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന സര്‍ക്കാരിന്‍െറ മുന്‍ വാഗ്ദാനം പൊള്ളയായതുപോലെ ഈ നീക്കവും പരാജയപ്പെടും. ഈ നടപടിയില്‍ നിന്ന് കള്ളപ്പണക്കാര്‍ രക്ഷപ്പെടുകയും സാധാരണക്കാരും ചെറുകിട കച്ചവടക്കാരും ശിക്ഷ അനുഭവിക്കുകയും ചെയ്യും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി ഗുണം ചെയ്യില്ളേ എന്ന ചോദ്യത്തിന് വേദനാജനകമായ എന്തും പിന്നീട് ഗുണകരമാവുമെന്ന് കരുതുന്നത്് തെറ്റാണെന്ന് സെന്‍ വ്യക്തമാക്കി. ചില നല്ല നയങ്ങള്‍ ചിലപ്പോള്‍ വേദനാജനകമായിരിക്കും. എന്നാല്‍ എല്ലാ വേദനാജനകമായ നയങ്ങളും നല്ലതാവണമെന്നില്ളെന്ന് സെന്‍ ചൂണ്ടിക്കാട്ടി.
 

Tags:    
News Summary - Amartya Sen criticises demonetisation drive, says Narendra Modi declared all Indians ‘crook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.