ഇക്കോണമി ക്ലാസ് നിരക്കിൽ പ്രീമിയം ടിക്കറ്റുമായി ജെറ്റ് എയർവേയ്സ്
ന്യൂഡൽഹി: ഇക്കോണമി ക്ലാസിെൻറ നിരക്കിൽ പ്രീമിയം യാത്ര ടിക്കറ്റുമായി ജെറ്റ് എയർവേയ്സ്. 2350 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാവുക. പരിമിതകാല ഒാഫറാണ് ഇതെന്നാണ് ജെറ്റ്എയർവേയ്സ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ മുൻകൂർ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 2017 ഡിസംബർ ഒന്ന് മുതൽ 2018 മെയ് 31 വരെയാണ് യാത്രപരിധി.
െഎസ്വാൾ-ഗുവാഹത്തി റൂട്ടിൽ 2350 രൂപക്ക് പ്രീമിയം ടിക്കറ്റുകൾ ലഭ്യമാകും. ഗുവാഹത്തി-സിലിച്ചർ, മുംബൈ-വഡോദര, െഎസ്വാൾ-കൊൽക്കത്ത, ഹൈദരാബാദ്-പൂണെ, പൂണെ-കൊൽക്കത്ത, ഡെറാഡൂൺ-ശ്രീനഗർ, ചെന്നൈ-പോർട്ട്ബ്ലെയർ തുടങ്ങിയ റൂട്ടുകളിലാണ് ഇക്കോണമി ക്ലാസിെൻറ നിരക്കിൽ പ്രീമിയം ടിക്കറ്റുകൾ ലഭ്യമാവുക. പുതിയ ഒാഫർ ലഭ്യമാവണമെങ്കിൽ യാത്രക്ക് 30 ദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്.
നേരത്തെ അന്താരാഷ്ട്ര റൂട്ടുകളിൽ നിരക്കിൽ 30 ശതമാനം കിഴിവ് ജെറ്റ് എയർവേയ്സ് നൽകിയിരുന്നു. ഡിസംബർ അഞ്ച് മുതൽ ഇൗ ഒാഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി നൽകിയിരുന്നു. ഡിസംബർ 11 വരെ പുതിയ ഒാഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.