എയർ ഇന്ത്യയും ഭാരത്​ പെട്രോളിയവും മാർച്ചിൽ വിൽക്കും -നിർമല സീതാരാമൻ

ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത്​ പെട്രോളിയവും മാർച്ചിൽ വിൽക്കുമെന്ന്​ സൂചന നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ടൈംസ്​ ഓഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിലാണ്​ മന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്ന കാര്യം പറഞ്ഞത്​. എയർ ഇന്ത്യ 58,000 കോടി രൂപയുടെ കടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ധനമന്ത്രിയുടെ പ്രസ്​താവന.

എയർ ഇന്ത്യയുടെ വിൽപനക്ക്​ നല്ല പ്രതികരണമാണ്​ നിക്ഷേപകരിൽ നിന്ന്​ ലഭിക്കുന്നത്​. കഴിഞ്ഞ വർഷം നിക്ഷേപകർ ഇത്രത്തോളം താൽപര്യം പ്രകടപ്പിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശക്​തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

നടപ്പ്​ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ സ്വരൂപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ എയർ ഇന്ത്യയുടേയും ഭാരത്​ പെട്രോളിയത്തി​​​െൻറയും ഓഹരി വിൽപന. നേരത്തെ എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി ഓഹരി വിൽപന സ്ഥാപനത്തിന്​ സുസ്ഥിരത കൊണ്ടുവരുമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Air India, Bharat Petroleum Sale By March, Says Finance Minister Nirmala Sitharaman-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.